എംജി സര്‍വകലാശാലയിലെ ക്ലറിക്കല്‍ അസിസ്റ്റന്റുമാരുടെ സ്ഥാനക്കയറ്റത്തില്‍ ക്രമ ക്കേട് നടന്നെന്ന് റിപ്പോര്‍ട്ട്. അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട ശേഷം 49 നി യമനങ്ങള്‍ ചട്ടം ലംഘിച്ച് നടന്നതായി ധനകാര്യ പരിശോധന വിഭാഗം 2020ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കണ്ടെത്തി
കോട്ടയം : എംജി സര്‍വകലാശാലയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ്ുമാരുടെ സ്ഥാനക്കയറ്റത്തില്‍ ക്രമക്കേട്. ച ട്ടം ലംഘിച്ച് 49 നിയമനങ്ങള്‍ നടന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.അനധ്യാപക നിയമനങ്ങള്‍ പിഎ സ്‌സി ക്ക് വിട്ട ശേഷം 49 നിയമനങ്ങള്‍ ചട്ടം ലംഘിച്ച് നടന്നതായി ധനകാര്യ പരിശോധന വിഭാഗം കണ്ടെ ത്തി.
2016ലാണ് സര്‍വകലാശാലയിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടത്. ഇതിന് ശേഷ വും ചട്ടം ലംഘിച്ച് നിയമനങ്ങള്‍ നടന്നിരുന്നു എന്ന് ധനകാര്യ പരിശോധന വിഭാഗമാണ് കണ്ടെ ത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2020ലാണ് ഇത് സംബന്ധിച്ച് ധനകാര്യ പരിശോധന വിഭാഗം റിപ്പോ ര്‍ട്ട് സമര്‍പ്പിച്ചത്.
കൈക്കൂലി കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ എല്‍സി അടക്കമുള്ള ആളുകളുടെ പേരുകള്‍ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നേടിയവരുടെ ലിസ്റ്റില്‍ ഉണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കാതെയും ചട്ടം ദുര്‍വ്യാഖ്യാനം ചെയ്തുമായിരുന്നു ഇവരുടെ നിയമനങ്ങള്‍. ഈ നിയമനങ്ങള്‍ റദ്ദാക്കണം എന്നും സിന്‍ഡിക്കേറ്റിന് എതിരെ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോ ര്‍ട്ടില്‍ നടപടി ഒന്നും ഉണ്ടായില്ല.