ദുബായ് ദെയ് രയില്‍ നിന്ന് ബര്‍ദുബായിലേക്കുള്ള പാതയില്‍ പുതിയ കാഴ്ചകളൊരുക്കി ഇന്‍ഫിനിറ്റി പാലം.
ദുബായ് : വിസ്മയങ്ങള്‍ ഒരുക്കുന്നതില്‍ എന്നും മുന്‍പന്തിയിലുള്ള ദുബായ് വീണ്ടുമൊരു കൗതുക കാഴ്ച അവതരിപ്പിക്കുന്നു. ബര്‍ദുബായ് -ദെയ് ര റൂട്ടിലെ അല്‍ ഷിന്‍ഡഗ ടണലിനു സമാന്തരമായി നിര്‍മിച്ച ഇന്‍ഫിനിറ്റി പാലമാണ് ഏവരുടേയും കൗതുക കേന്ദ്രമാകുന്നത്.
അല്‍ ഷിന്‍ഡഗ ഇടനാഴിയുടെ ഭാഗമാണ് ഈ പാലം. 530 കോടി ദിര്‍ഹം ചെലവിട്ടാണ് ഈ ഇടനാഴി നിര്‍മിക്കുന്നത്.
.@HHShkMohd launches The Infinity Bridge, #Dubai’s latest architectural masterpiece. pic.twitter.com/AyYKIZrLuh
— Dubai Media Office (@DXBMediaOffice) January 13, 2022
പാലം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുവാനും പാലത്തിന്റെ ഭംഗി ആസ്വദിക്കാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും എത്തിയിരുന്നു.
പാലം തുറക്കുന്നതോടെ ഷിന്‍ഡഗ ടണലിലെ ദെയ് ര -ബര്‍ദുബായി ദിശയിലേക്കുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും. രണ്ട് മാസത്തേക്കാണ് ഗതാഗതം തടയുക. ഷിന്‍ഡഗ ടണലും ഇന്‍ഫിനിറ്റി പാലവുമായി ബന്ധിപ്പിക്കുന്നതിനാണ് ഗതാഗതം ഒരു ഭാഗത്തേക്ക് നിരോധിക്കുന്നത്.
നിലവിലെ ഗതാഗതക്കുരുക്കുകള്‍ക്ക് പരിഹാരമെന്ന നിലയില്‍ ആണ് അല്‍ ഷിന്‍ഡഗ ഇടനാഴി പണിയുന്നത്. 104 മിനിറ്റ് യാത്ര 16 മിനിറ്റായി ചുരുക്കാന്‍ കഴിയുമെന്നതിനാല്‍ ഈ ഇടനാഴി വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഒരോ ദിശയിലേക്കും ആറുവരി പാതയാണുള്ളത്.
300 മീറ്റര്‍ നീളവും 22 മീറ്റര്‍ വീതുയുമുള്ളതാണ് ഇന്‍ഫിനിറ്റി ചിഹ്നത്തെ പ്രതിനിധാനം ചെയ്യുന്ന രൂപകല്പനയിലുള്ള ഈ പാലം.
ദുബായിയുടെ നിര്‍മാണ ശില്പകലയില്‍ നാഴികക്കല്ലായി ഈ പാലം മാറും. ദുബായിയുടെ അതിരുകളില്ലാത്ത സ്വപ്‌നങ്ങളുടെ പ്രതീകമായാണ് ഇന്‍ഫിനിറ്റി പാലം മാറുന്നത്. ദുബായ് ക്രീക്കിന് മുകളില്‍ 15 മീറ്റര്‍ ഉയരത്തിലായാണ് പാലം. അതിനാല്‍ പാലത്തിനടയിലൂടെ വലിയ ബോട്ടുകള്‍ക്കും മറ്റും പോകാനാകും.
പാലത്തിനോട് അനുബന്ധിച്ച് പ്രധാന റോഡില്‍ നിന്ന് അകന്ന് മൂന്നു മീറ്റര്‍ വീതിയില്‍ ആളുകള്‍ക്ക് നടക്കാനും സൈക്കിള്‍ സവാരിക്കുമായി പ്രത്യേക ലെയിനും ഉണ്ട്.