ദുബായിയില്‍ ഇ -സ്‌കൂട്ടര്‍ ഉപയോഗത്തിന് നിയന്ത്രണം വരുമെന്ന് ഉറപ്പായി. പ്രായപരിധി പതിനാറ് വയസ്സാക്കും
ദുബായ് : ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി തീരുമാനിച്ചു.
ദുബായി, അബുദാബി. ഷാര്‍ജ എന്നിവടങ്ങളിലാണ് ഇ- സ്‌കൂട്ടറിന്റെ ഉപയോഗം വര്‍ദ്ധിച്ചിരിക്കുന്നത്. ഇ- സ്‌കൂട്ടര്‍ നിരത്തുകളുടെ ഭാഗമായി മാറി കഴിഞ്ഞിരുന്നു. ഓരോ മാസവും ഇ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്.
ഈ സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിന് കൊണ്ടുവരാന്‍ ദുബായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി തീരുമാനിച്ചു കഴിഞ്ഞു.
നിലവില്‍ ഇ -സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതിന് യാതൊരു രജിസ്‌ട്രേഷനോ ലൈസന്‍സോ ആവശ്യമില്ല. ഇതുമൂലം വാഹനത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. നിരവധി പേര്‍ അപകടങ്ങളില്‍ പെടുന്നുമുണ്ട്.
ഇ- സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ പതിനാറ് വയസ്സ് പ്രായപരിധി നിശ്ചയിക്കാനും ഹെല്‍മെറ്റ്, വേഗപരിധി, അനുവദിച്ച സ്ഥലങ്ങളില്‍ മാത്രം ഓടിക്കുക. എന്നിവയെല്ലാം പുതിയ നിര്‍ദ്ദേശങ്ങളില്‍ വരും.
പരമാവധി വേഗത 20 കിലോമീറ്ററായി നിജപ്പെടുത്തും. ഇ -സ്‌കൂട്ടറുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ രാജ്യാന്തര കമ്പനികളുടെ സേവനം ആര്‍ടിഎ തേടിയിട്ടുണ്ട്