പത്തനംതിട്ട കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെ ത്തി. പയ്യാനമണ്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന് റിയാന്‍ എന്നിവരാ ണ് മരിച്ചത്
പത്തനംതിട്ട : കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യനാമണ്‍ പയ്യാനമണ്‍ തെക്കിനേത്ത് വീട്ടില്‍ സോണി(45), ഭാര്യ റീന (44), മകന് റിയാന്‍(8) എന്നിവരാണ് മരിച്ചത്. റീ നയുടെയും റിയാന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ വെട്ടേറ്റ നിലയിലാണ് കണ്ടെത്തിയത്. അടു ത്ത മുറിയില്‍ ആയിരുന്നു സോണിയുടെ മൃതദേഹം.
കഴിഞ്ഞ മൂന്ന് ദിവസമായി സോണിയേയും കുടുംബത്തെയും കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇ തേ തുടര്‍ന്ന് ഒരു ബന്ധു വീട്ടില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇ വരെ മരിച്ച നിലയില്‍ കണ്ടെത്തിയ ത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആ രംഭിച്ചു. വിഷാദ രോഗത്തെ തുട ര്‍ന്ന് സോണി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു എന്നും വിവര മുണ്ട്.
വെള്ളിയാഴ്ച ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് പറ ഞ്ഞു. വിദേശത്തായിരുന്ന സോണി അടുത്തിയെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. സോണി കടുത്ത സാ മ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തിടെ കോവിഡ് ബാധി ച്ച് സോണിയുടെ പിതാവും മരിച്ചിരുന്നു.











