മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്ഷന് പിന് വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കാനി രി ക്കെയാണ് നടപടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്ഷന് പിന് വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി ഇന്ന് അര്‍ധരാത്രിയോടെ അ വസാനിക്കാനിരിക്കെയാണ് നടപടി. തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി യുടെ ശുപാര്‍ശ നല്‍കിയിരുന്നു.
എന്നാല്‍ ശിവശങ്കറിന്റെ തസ്തിക സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ നാളെ വി ജ്ഞാപനം ഉണ്ടായേക്കം. ഒരുവര്‍ഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് സസ്പെന്ഷന് പിന് വലി ക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയുമായി ബന്ധത്തെ തുടര്‍ന്ന് 2019 ജൂലൈയില്‍ ശിവശങ്കറിനെ സ സ്പെന്‍ഡ് ചെയ്തത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് സംബന്ധിച്ച് ആറ് മാസം കൂടു മ്പോള്‍ റിവ്യൂ നടക്കാറുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടു ക്കുന്നത്. രണ്ട് തവണ റിവ്യൂ നടന്നപ്പോഴും ശിവശങ്കറിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എ ടുത്തിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് സസ്പെന്ഷന് കാലാവധി കഴിഞ്ഞിരുന്നെങ്കിലും പുതിയ കാരണം ചൂ ണ്ടി ക്കാട്ടി സസ്പെന്ഷന് ആറുമാസത്തേക്കുകൂടി നീട്ടിയിരുന്നു.സ്വര്‍ണക്കടത്തുകേസില്‍ ശിവശങ്കര്‍ പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാന്‍ ഇടപെട്ടുവെന്നും ഇത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘന മാണെന്നും സര്‍ക്കാര്‍ നി യോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് കണക്കിലെടുത്താണ് കഴിഞ്ഞ വര്‍ഷം സസ്പെന്ഷന് കാലാവധി നീട്ടിയത്.
സ്വര്‍ണക്കടത്ത് കേസില്‍ അവ്യക്തത തുടരുന്നു
സ്വര്‍ണക്കടത്ത് കേസിലെ അവ്യക്തത ഇപ്പോഴും തുടരുകയുമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യാണ് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് സമിതി ശുപാര്‍ശ നല്കിയിക്കു ന്നത്. ശിവശങ്ക റി നെതിരെ ഏറ്റവും പ്രധാനപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത് കസ്റ്റംസായിരുന്നു. ഡോളര്‍ കടത്തുമാ യി ബന്ധപ്പെട്ട ഈ കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഡിസംബര്‍ 30നകം നല്‍കണമെന്ന് സ മിതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ കസ്റ്റംസ് ഇതിനോട് ഒരു തരത്തിലും പ്രതികരിച്ചില്ല. ഈ സാഹചര്യവും സമിതി വില യിരുത്തി. പിന്നാലെയാണ് ശിവശങ്കറിന്റെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന ആവശ്യം സ മിതി ഉന്നയിച്ചത്.











