വര്‍ഷാന്ത്യത്തില്‍ കാലാവസ്ഥാ മാറ്റം അറിയിച്ച് യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ മഴ യും കാറ്റും. പുതുവത്സരാഘോഷങ്ങളെ കാറ്റുമഴയും ബാധിക്കില്ലെന്നാണ് സൂചന
ദുബായ് : യുഎഇയുടെ വടക്കന്‍ എമിറേറ്റുകളിലും ദുബായിയിലും വെള്ളിയാഴ്ച രാവിലെ വ്യാപക മഴയും കാറ്റും അനുഭവപ്പെട്ടു. അതേസമയം, മൂടിക്കെട്ടിയ ആകാശമാണ് അബുദാബിയിലും അല്‍ ഐനിലും.
അസ്ഥിര കാലാവസ്ഥായിരിക്കും ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവടങ്ങളിലെന്നും വെള്ളിയാഴ്ച രാത്രി വരെ ഇത് തുടരാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇവിടങ്ങളില്‍ ഓറഞ്ച് യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദമാണ് മഴയ്ക്കും കാറ്റിനും കാരണം.
മഴമൂലം ദൂരകാഴ്ച തടസ്സപ്പെടാനിടയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ജനുവരി ആദ്യ വാരം വരെ സമാനമായ കാലവസ്ഥ തുടരാമെന്നും തുടര്‍ന്ന് താപനി ലയിലും ഗണ്യമായ മാറ്റം വരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.












