കോവിഡ് തടയുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന ഭക്ഷണശാലകള്‍ക്കും സലൂണുകള്‍ക്കുമെതിരെ കര്‍ശന നടപടി
മനാമ : ബഹ്‌റൈന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളെ തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച രണ്ട് റെസ്റ്റൊറന്റുകള്‍ അടപ്പിച്ചു. ചെറുതും വലുതുമായ 22 ഭക്ഷണശാലകള്‍ക്ക് പിഴയിട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്ന് യെലോ ലെവല്‍ എത്തിയ രണ്ട് റെസ്റ്റൊറന്റുകളാണ് അധികൃതര്‍ അടച്ചുപൂട്ടി മുദ്രവെച്ചത്. ആഭ്യന്തര, വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയങ്ങളുടെ സഹകരണത്തോടെ 265 ഭക്ഷണശാലകളിലാണ് പരിശോധന നടന്നത്. റെസ്റ്റൊറന്റ് കഫ്‌തേരിയ എന്നിവടങ്ങളിലാണ് പരിശോധനകള്‍ നടന്നത്.
ഭക്ഷണശാലകള്‍ക്കൊപ്പം ബ്യുട്ടിസലൂണുകളിലും പരിശോധനകള്‍ നടത്തി. ഒമ്പത് സലുൂണുകള്‍ക്ക് പിഴയിട്ടു.
കോവിഡ് വ്യാപനം തടയുന്നതിന് വ്യാപാരികളും പൊതുജനങ്ങളും ആരോഗ്യ വകുപ്പുമായി സഹകരിക്കണമെന്നും നിയമലംഘനം കണ്ണില്‍പ്പെട്ടാല്‍ വിവരം അധികൃതരെ അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.