കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ, കഴിഞ്ഞ 24 മണിക്കുൂറിനുള്ളില്‍ പുതിയതായി 1,846 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണവും.
അബുദാബി : കഴിഞ്ഞ 24 മണിക്കുൂറിനുള്ളില്‍ യുഎഇയില്‍ പുതിയതായി 1,846 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരണമടഞ്ഞതായും ആ രോഗ്യമന്ത്രാലയം അറിയിച്ചു.
അതിനിടെ, കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അബുദാബി ഭരണകൂടം പുതി യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് വരുന്നവര്‍ അതിര്‍ത്തിയില്‍ തങ്ങളുടെ പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കാണിക്കണമെന്നും ഇതിനായി അല്‍ഹോസന്‍ ആപില്‍ ഗ്രീന്‍ പാസ് നിലനിര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
— WAM English (@WAMNEWS_ENG) December 28, 2021
രണ്ട് ഡോസ് വാകിസിനുകളും ബൂസ്റ്ററും ഒപ്പം പതിനാലു ദിവസത്തെ പിസിആര്‍ വാലിഡിറ്റിയും ചേ രുമ്പോഴാണ് ഗ്രീന്‍ പാസ് ലഭിക്കുക. വാക്‌സിന്‍ എടുക്കാത്തവര്‍ 96 മണിക്കൂര്‍ വാലിഡിറ്റിയുള്ള പിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് കാണിക്കണം.
ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലിവില്‍ വരും. കോവിഡ് രോഗികളുടെ എണ്ണം അടുത്തിടെ വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ അബുദാബി ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയത്.
കോവിഡ് രോഗബാധ തിരിച്ചറിയുന്ന ഇഡിഇ സ്‌കാനറുകള്‍ വഴിയുള്ള പരിശോധന അതിര്‍ത്തി പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങള്‍.











