പ്രവാസികളായ യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുവൈറ്റ് സിറ്റി കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്ത കുവൈറ്റ് പൗരന്‍മാര്‍ വിദേശയാത്രകള്‍ക്ക് മുന്നോടിയായി മൂന്നാമത്തെ പ്രതിരോധ കുത്തിവെപ്പും എടുക്കണമെന്ന് കുവൈറ്റി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 2022 ജനുവരി രണ്ടിന് പുതിയ യാത്രാ മാനദണ്ഡം നിലവില്‍ വരുമെന്നും സിവില്‍ ഏവിയേഷന്‍ അഥോറിറ്റി അറിയിച്ചു.
രണ്ടാം പ്രതിരോധ കുത്തിവെപ്പ് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് എടുത്ത എല്ലാവരും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും എടുത്തിരിക്കണം.
ഒമ്പത് മാസം മുമ്പ് കോവിഡ് രണ്ട് വാക്‌സിന്‍ രണ്ടെണ്ണം എടുത്തവര്‍ ഇപ്പോള്‍ രോഗ പ്രതിരോധം നഷ്ടപ്പെട്ടവരായാണ് കണക്കാക്കുന്നതെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ മാനദണ്ഡങ്ങള്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി പ്രഖ്യാപിച്ചത്.
രാജ്യത്തിന് പുറത്ത് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളായ യാത്രികര്‍ പാസ്‌പോര്‍ട്ടില്‍ ഉള്ള പേരില്‍ തന്നെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കേണ്ടതാണ്. ക്യൂആര്‍ കോഡ് ഉള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. വാക്‌സിന്‍ എടുത്ത തീയ്യതികളും സര്‍ട്ടിഫിക്കേറ്റ് നല്‍കുന്ന അഥോറിറ്റിയുടെ വിവരങ്ങളും ഉണ്ടായിരിക്കണം.
പ്രവാസി യാത്രികരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റിന് അംഗീകാരം ഉണ്ടോ എന്നറിയാന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഈ രേഖ അപ് ലോഡ് ചെയ്യണമെന്നും സിവില്‍ ഏവിയേഷന്‍ അഥോറിറ്റി അറിയിക്കുന്നു.












