ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വിവാഹ വാഗ്ദാനം നല്‍കി, യുവതിയെ വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിക്കുക യായിരുന്നു
തൃശൂര്‍ : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പദ്മനാഭനെ (54)യാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വിവാഹ വാഗ്ദാ നം നല്‍കി, യുവതിയെ വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിക്കു കയായിരുന്നു.
എഴ് മാസം മുന്‍പാണ് പരാതിക്കാരി ഇയാളെ പരിചയപ്പെട്ടത്. വിവാഹിതനാണെന്ന് ഇയാള്‍ യുവതിയില്‍ നിന്നും മറച്ചുവെച്ചു. വിവാഹ വാഗ്ദാനം നല്‍കി വിവിധ ലോഡ്ജുകളില്‍ എത്തിച്ച് ഇയാള്‍ തന്നെ പീഡി പ്പിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ യുവതിയുടെ സ്വര്‍ണം വാങ്ങി പണയം വയ്ക്കുക യും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് എട്ടേകാല്‍ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചുനല്‍കിയിട്ടില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.











