യുഎഇ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖാലിദിയയിലെ അല്‍ ബതീന്‍ സ്ട്രീറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള ശൈഖ ഫാത്വിമ പാര്‍ക്ക് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടു ത്തു
അബൂദബി:യുഎഇ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖാലിദിയയിലെ അല്‍ ബതീന്‍ സ്ട്രീറ്റില്‍ നിര്‍മ്മിച്ച ശൈഖ ഫാത്വിമ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു. ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി പാര്‍ക്കില്‍ കലാപരിപാടികള്‍,സംഗീത പരിപാടികള്‍,കായിക ഇനങ്ങള്‍,കുട്ടികളുടെ വിനോദ പരിപാടികള്‍,ഔട്ട്ഡോര്‍ സിനിമ, ഫോട്ടോഗ്രാഫി പ്രദര്‍ശനം മുതലായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
അബൂദബി ഡിപ്പാര്‍ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് തലവന്‍ ഫലാഹ് മുഹമ്മദ് അല്‍ അഹ്ബാബി ഫാത്വിമ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.ജനങ്ങ ള്‍ക്കിടയില്‍ ആരോഗ്യപരമായ ജീവിത ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് 46000 സ്‌ക്വയര്‍ മീറ്ററില്‍ അല്‍ ബതീന്‍ സ്ട്രീറ്റില്‍ പാര്‍ക്ക് നവീകരണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിരിക്കുന്നത്.ശൈഖ ഫാത്വിമ ബിന്‍ത് മുബാറകിന്റെ പൈതൃകം,നേട്ടങ്ങള്‍ എന്നിവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ പുതിയ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
അബൂദബി കോര്‍ണിഷില്‍ നിന്ന് ഏതാനും മിനിറ്റുകള്‍ കൊണ്ട് ഈ പുതിയ പാര്‍ക്കിലേക്ക് എത്തിച്ചേ രാവുന്നതാണ്.അബൂദബി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഡിപ്പാര്‍ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആ ന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്, ഇമകന്‍ പ്രോപ്പര്‍ടീസ് എന്നിവര്‍ സംയുക്തമായാണ് ഈ പാര്‍ക്ക് ഒരുക്കിയത്. ഭക്ഷ ണവില്പനശാലകള്‍,ചില്ലറ വില്പനശാലകള്‍ എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.