ഞാറയ്ക്കല്‍ നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാ സി ദിലീപ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടു ത്തു
കൊച്ചി: ഞാറയ്ക്കല്‍ നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാസി ദി ലീപ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു. നായരമ്പലം ഭഗവതീക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ സിന്ധു (42), മകന്‍ അതുല്‍ (17) എന്നിവരാണ് പൊള്ളലേറ്റു മരിച്ചത്.ദിലീപ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഞാറ ക്കല്‍ പൊലീസിന്റെ നടപടി.
ദിലീപിനെതിരെ മരിച്ച സിന്ധുവിന്റെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ പ്രാഥമിക പരി ശോധന നടത്തിയ പൊലീസ് ദിലീപ് സിന്ധുവിനെ ശല്യം ചെയ്തിരുന്നതായി കണ്ടെത്തി. അതേസമയം സി ന്ധുവിന്റെ വീട്ടിനുള്ളില്‍ പുറമേ നിന്ന ആരും കടന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സിന്ധു ഇന്നലെ പുലര്‍ച്ചെയും മകന്‍ അതുല്‍ രാത്രിയിലുമാണ് മരിച്ചത്.അതുലിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.രാത്രിയോടെ അതുലിന്റെ ആരോഗ്യനില തീര്‍ ത്തും വഷളാകുകയായിരുന്നു. പ്ലസ് ടു പാസ്സായ അതുല്‍ ജോലിക്കായി ശ്രമിച്ചുവരികയായിരുന്നു.
സിന്ധുവിന്റെയും മകന്റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. മരിച്ച സി ന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കു ടുംബം ആരോപിക്കുന്നു. ഇത് തെളിയിക്കാന്‍ മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദ രേഖ കുടുംബം പൊലീ സിന് കൈമാറി.
മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലീസിന് കൈമാറിയിരിക്കു ന്നത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.