English हिंदी

Blog

adima

 

ഇറ്റലിയില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഗവേഷകരുടെ നിഗമനം അനുസരിച്ച് എ.ഡി 79ല്‍ ജീവിച്ചിരുന്ന ധനികനും അയാളുടെ അടിമയുമാണ് മണ്ണിനടിയില്‍ കാണപ്പെട്ടത്. തലയോട്ടികളും പല്ലുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് 18നും 25നും ഇടയില്‍ പ്രായമുണ്ടെന്നാണ് വിവരം. മറ്റൊരു മൃതദേഹത്തിന് നാല്‍പ്പതിനടുത്താണ് പ്രായം. പോപെയിലെ വെസൂവിയസ് എന്ന അഗ്‌നിപര്‍വ്വത സ്ഫോടനത്തില്‍ മരിച്ച രണ്ടുപേരാണെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.

Also read:  ഹോങ്കോങ്ങിലെ മാധ്യമ ഗ്രൂപ്പ് സ്ഥാപകനെ അറസ്റ്റ് ചെയ്തു

പോംപെ അതിര്‍ത്തി പ്രദേശം കുഴിക്കുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. ക്രിപ്റ്റോപോര്‍ട്ടിക്കോ എന്ന ഭൂഗര്‍ഭ ഇടനാഴിക്ക് സമീപമാണ് ഇവരെ കണ്ടെടുത്തത്. ഭൂകമ്പത്തെ തുടര്‍ന്ന് ഇവര്‍ ഇവിടെ അഭയം തേടിയതാവാമെന്നാണ് നിഗമനം. ശാരീരിക പ്രകൃതിയും വസ്ത്രങ്ങളുടെ രീതിയും കണക്കാക്കിയാണ് ഇവര്‍ അടിമയും ഉടമയുമാണെന്ന് തീരുമാനിച്ചത്. പരസ്പരം നോക്കി കിടക്കുന്ന തരത്തിലായിരുന്നു മൃതദേഹങ്ങള്‍. 7 അടിയോളം ആഴത്തില്‍ കുഴിച്ചപ്പോഴാണ് ചാരത്താല്‍ മൂടപ്പെട്ട അവശിഷ്ടങ്ങള്‍ ലഭിച്ചത്.

Also read:  ചൈനയുടെ കോവിഡ് വാക്സിൻ നവംബറിൽ വിപണിയിലെത്തും

2017ല്‍ ഇതേസ്ഥലത്ത് നിന്ന് മൂന്ന് കുതിരകളുടെ ശേഷിപ്പുകള്‍ കണ്ടെടുത്തിരുന്നു.

Also read:  അടിയന്തിര കോവിഡ് പ്രതിരോധ നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന