വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ അമ്മയ്ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു.വൈപ്പിന്‍ നായരമ്പ ലത്ത് സിന്ധുവിന്റെ മകന്‍ അതുലാണ് ഇന്ന് മരിച്ചത്
കൊച്ചി:വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ അമ്മയ്ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു.വൈപ്പിന്‍ നാ യരമ്പലത്ത് സിന്ധുവിന്റെ മകന്‍ അതുലാണ് ഇന്ന് മരിച്ചത്.18 വയ സ്സായിരുന്നു. ഞായറാഴ്ച വീട്ടിനുള്ളില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സിന്ധുവിനെ കണ്ടെത്തിയിരുന്നു.90 ശതമാനത്തിലേറെ പൊള്ള ലേറ്റിരുന്ന മകന്‍ അതുല്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാ ണ് മരിച്ചത്.
ഞായര്‍ രാവിലെ ആറിനാണ് സംഭവം. വീട്ടിനുള്ളില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ബന്ധുക്കളും നാട്ടുകാ രുമെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ആരാണ് ഇത് ചെയ്തതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് ബന്ധു ക്കള്‍ ചോദിച്ചപ്പോള്‍ ദിലീപ് എന്ന പേര് സിന്ധു പറയുന്ന വോയ്സ് ക്ലിപ് ബന്ധുക്കള്‍ പൊലീസിനു കൈ മാറി.
ഇയാള്‍ ശല്യം ചെയ്യുന്നുവെന്നാരോപിച്ച് മൂന്നുദിവസം മുമ്പ് സിന്ധു ഞാറക്കല്‍ പൊലീസില്‍ പരാതി നല്‍ കിയിരുന്നു.സിന്ധുവിനെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കു ണ്ടെന്നും കുടുംബം ആരോപിച്ചു.സിന്ധുവിനെ യുവാവ് വഴിയില്‍ വച്ച് തടഞ്ഞ് നിര്‍ത്തി ശല്യപ്പെടുത്തി യിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിനെ ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവുമായി വാക്കു തര്‍ക്കമുണ്ടായി.ശല്യം കൂടിയതിനെ തുടര്‍ന്നാണ് സിന്ധു കഴിഞ്ഞ ദിവസം പൊലീസില്‍ യുവാവിനെ തിരെ പരാതി നല്‍കിയത്.സിന്ധുവിന്റെ പരാതിയിന്മേല്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പിന്നീട് പിന്നീട് സ്റ്റേ ഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥല ത്തെത്തി പരിശോധന നടത്തി.ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനു ള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.












