നാളെ മുതല്‍ നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയെന്ന് എറണാകു ളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കുലര്‍ പുറത്തിറക്കി.എന്നാല്‍ സിനഡ് തീരുമാനത്തില്‍ മാറ്റമില്ലെന്നും പുതിയ രീതി നടപ്പാക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം സംബന്ധിച്ച ഭിന്നത രൂക്ഷമായി.നാളെ മുത ല്‍ നിലവിലുള്ള കുര്‍ബാന രീതി തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയെന്ന് എറണാകുളം അങ്കമാ ലി അതിരൂപത മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍ സിനഡ് തീരുമാനത്തി ല്‍ മാറ്റമില്ലെന്നും നാളെ മുതല്‍ പുതിയ രീതി നടപ്പാക്കണമെന്നും കര്‍ദി നാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.
വത്തിക്കാനില്‍ നിന്ന് ഇത്തരത്തില്‍ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ അറിയിച്ചു.ഏകീകൃത കുര്‍ ബാന സിനഡിന്റെ തീരുമാനമാണ്.ഇതില്‍ ഒരു മാറ്റവുമില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു.സിനഡ് തീരുമാനം നടപ്പാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങളും വ്യക്തിപരമായ താല്പര്യങ്ങളും മാറ്റിവെക്കണം. വത്തിക്കാ നില്‍ നിന്ന് ഏകീകൃത കുര്‍ബാന മാറ്റണം എന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങള്‍ക്കിടയിലും സിറോ മലബാര്‍ സഭയിലെ ‘ഏകീ കരിച്ച കുര്‍ബാനയര്‍പ്പണം’ ഞായറാഴ്ച മുതല്‍ നടപ്പിലാക്കാനാണ് സിനഡ് തീരുമാനം.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതിയ ഏകീകൃത കുര്‍ബാന ക്രമം വേണ്ടതില്ലെന്ന് വത്തി ക്കാന്‍ അറിയിച്ചതായി അതിരൂപത ബിഷപ്പ് ആന്റണി കരിയില്‍ അറിയിച്ചിരുന്നു. ബിഷപ്പ് വത്തിക്കാനി ലെത്തി പോപ്പുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. ജനാഭിമുഖ കുര്‍ബാന തുടരാന്‍ അ തിരൂപതയ്ക്ക് വത്തിക്കാന്‍ അനുമതി നല്‍കിയെന്നും ബിഷപ്പ് വ്യക്തമാക്കിയിരുന്നു.