നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനെ സസ്പെന്‍ഡ് ചെ തു. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. സുധീറിനെ സസ്പെന്‍ഡ് ചെയ്യാന്‍ പൊലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു
തിരുവനന്തപുരം: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത കേസില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സിഎല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിപിയുടെ നടപടി. മൊഫിയ പര്‍വീണിന്റെ പരാതിയില്‍ അ ന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.വകുപ്പുത ല അന്വേഷണത്തിനും നിര്‍ദേശം നല്‍കി.
രാവിലെ മൊഫിയയുടെ പിതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിക്കു കയും,നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. മന്ത്രി പി രാജീവ് മോഫിയയുടെ വീട് സന്ദ ര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി മോഫിയയുടെ പിതാവിനെ വിളിച്ച് ഉറപ്പ് നല്‍കിയത്. കുറ്റമറ്റ തരത്തിലുള്ള അന്വേഷണമുണ്ടാകും. കുടുംബത്തിന് നീതി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി മോഫിനയുടെ പിതാവ് അറിയിച്ചിരുന്നു.
എന്നാല്‍ സിഐയെ പരിരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് പൊലീസ് ഡിജിപിക്ക് നല്‍കിയിരുന്നത്.സിഐ സു ധീര്‍ മോഫിയ പര്‍വീണിനോട് മോശമായി പെരുമാറിയിട്ടില്ല. എ ന്നാല്‍ മോഫിയ പര്‍വീണ്‍ നല്‍കിയ ഗാര്‍ ഹിക പീഡന പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് വീഴ്ച വന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂ ണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ഇതു തള്ളി സുധീറിനെതിരെ വകുപ്പുതല നടപടിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണവും പ്രഖ്യാപി ച്ചിട്ടുണ്ട്.
കൊച്ചി ട്രാഫിക് എസിപിക്കാണ് അന്വേഷണ ചുമതല.നടപടിയുടെ ഭാഗമായി സുധീറിനെ പൊലീസ് ഹെ ഡ് ക്വാര്‍ട്ടേഴ്സിലേക്ക് ആദ്യം സ്ഥലം മാറ്റിയിരുന്നു.ഷൈജു കെ പോളിനെ ഈസ്റ്റ് സ്റ്റേഷന്‍ എസ്ച്ച്ഒ ആ യി നിയമിച്ചു.സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ് മൂന്ന് ദിവസമായി വലി യ പ്രതിഷേധമായി ന്നു നടന്നത്.