ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയക്ക് നീതി ലഭിക്ക ണമെന്ന് ആവശ്യപ്പെട്ട് എസ്പി ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സഹപാഠികള്‍ കസ്റ്റഡിയില്‍. സിഐയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അല്‍ അസര്‍ ലോ കോളേജിലെ 17 വിദ്യാര്‍ത്ഥികളെയാണ് കസ്റ്റഡിയി ലെടുത്തത്
ആലുവ:സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സഹപാ ഠികള്‍ കസ്റ്റഡിയില്‍.സിഐയ്ക്ക് എതിരെ നടപ ടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അല്‍അസര്‍ ലോ കോളേജിലെ 17 വിദ്യാര്‍ത്ഥികളെയാണ് കസ്റ്റ ഡിയിലെടുത്തത്.
എസ്പിക്ക് പരാതി നല്‍കാനെത്തിയ പെണ്‍കുട്ടികടങ്ങിയ സംഘം പരാതി നല്‍കാന്‍ അവസരം ലഭിക്കാ തെ വന്നതോടെ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. യാതൊരു വിധ മാര്‍ഗ തടസവും സൃഷ്ടി ക്കാതെ സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപ ണം. പൊലീസിന്റെ സമീപനം വളരെ മോശമായിരുന്നെന്നും സമരം ചെ യ്യാന്‍ നിങ്ങളാരാണെന്നും എല്‍എല്‍ബി ഭാവി കളയുമെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി കള്‍ ആരോപിച്ചു.
തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും വിദ്യാര്‍ഥിനികളെയടക്കം വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയ റ്റിയതെന്നും അവര്‍ കൂട്ടിച്ചേ ര്‍ത്തു.കാരണമില്ലാതെയാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. നിലവില്‍ വിദ്യാര്‍ഥികളെ എടത്തല സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.