ഡിജെ പാര്‍ട്ടിയുടെ ഹാര്‍ഡ് ഡിസ്‌ക നശിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ സംഭവത്തില്‍ ദുരൂഹത യുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കിനായി കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കായലിന്റെ അടിത്തട്ട് കാണാന്‍ പറ്റുന്ന അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗി ച്ച് തെരച്ചില്‍ നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍
കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കായലില്‍ എറിഞ്ഞ ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കിനായി തെരച്ചില്‍.കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോ ടെ കായലിന്റെ അടിത്തട്ട് കാണാന്‍ പറ്റുന്ന അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗിച്ച് തെരച്ചില്‍ നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു.
ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ ഡി.ജെ പാര്‍ട്ടി സംഘടിപ്പിച്ച ഹാളിലെയും രണ്ടു നിലകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞതായി ഹോട്ടല്‍ ജീവനക്കാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഡിവിആര്‍ കിട്ടിയാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കും. ഹോട്ടലില്‍ നടന്ന സംഭവങ്ങ ളും അപകടവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. എന്തെങ്കിലും സംശയാസ്പദ മായി നടന്നിട്ടുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
കേസിലെ മൂന്നും നാലും പ്രതികളും ഹോട്ടല്‍ ജീവനക്കാരുമായ വിഷ്ണു കുമാര്‍,മെല്‍വിന്‍ എന്നിവര്‍ ചൂ ണ്ടിക്കാട്ടിയ സ്ഥലം പ്രത്യേകം മാര്‍ക്ക് ചെയ്ത് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസിലെ ആറ് മുങ്ങല്‍ വിദ്ഗ ധര്‍ ഇന്നലെ കായലില്‍ വൈകിട്ട് വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തി ലാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി ഇന്ന് അണ്ടര്‍ വാട്ടര്‍ ക്യാമറ ഉപയോഗിച്ച് തെരച്ചില്‍ നടത്താന്‍ പൊലിസ് തീരുമാനിച്ചത്.
മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഹോട്ടലിലെ ഡി.ജെ പാര്‍ ട്ടിയില്‍ പങ്കെടുത്ത മുഴുവനാളുകളുടെയും വിവരങ്ങള്‍ ശേഖരിക്കും.വാഹനാപകടത്തില്‍ പ്രാഥമികമാ യി വലിയ ദുരൂഹതകള്‍ സംശയിച്ചിരുന്നില്ല.പിന്നീട് പുറത്തുവന്ന വിവരങ്ങളാണ് നിര്‍ണായകമായത്. ഹാര്‍ഡ് ഡിസ്‌ക നശിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറപ്പായി. മോഡലുക ളുടെ കാര്‍ ഓടിച്ചിരുന്നു അബ്ദുറഹ്‌മാനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം അവസാന ഘട്ടത്തിലാ ണെന്നും കമ്മീഷണര്‍ പറഞ്ഞു.












