കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍ എളുപ്പമല്ലെന്നും നിയന്ത്രണമില്ലാതെ കൊല്ലുന്നത് അനു വദിക്കാനാകില്ലെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍
ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍ എളുപ്പമല്ലെന്നും നിയന്ത്രണമില്ലാതെ കൊ ല്ലുന്നത് അനുവദിക്കാനാകില്ലെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചതായി വനം മന്ത്രി എകെ ശശീന്ദ്രന്‍.
വന്യജീവി ആക്രമണത്തില്‍ എല്ലാ സഹായവും കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനം മുന്നോട്ടുവച്ച 620 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ പിന്തു ണയുണ്ട്.ഫണ്ട് ലഭ്യത അനുസരിച്ച് സഹാ യിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായുള്ള കൂടി ക്കാഴ്ചയ്ക്കു ശേഷം ശശീന്ദ്രന്‍ പറഞ്ഞു.
മനുഷ്യജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ഒരു വര്‍ഷത്തേക്കു ക്ഷുദ്രജീവിയായി പ്രഖ്യാ പിക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉന്നയിച്ചുവെങ്കിലും കേന്ദ്ര മന്ത്രി പരിമിതി അറിയിക്കുകയായിരുന്നു. ഈ വിഷയം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനു പലതവണ കത്തുകള്‍ അയച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തി ലാണു ശശീന്ദ്രന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യത്.