ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാ തകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കസ്റ്റഡിയില്‍.പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം,ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്
പാലക്കാട്:ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതക വുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കസ്റ്റഡിയില്‍.പാലക്കാട് സ്വദേശി സുബൈര്‍,നെന്മാറ സ്വദേശികളായ സലാം,ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്.
മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈര്‍.സുബൈറിന്റെ മുറിയില്‍ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്.കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയി ച്ചു.ഇതുവരെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ന് വൈകീട്ടോടെ അറസ്റ്റ് ഉണ്ടാവുമെ ന്നാണ് സൂചന.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെ ത്തിയ അഞ്ചംഗസംഘം സഞ്ജിത്തിനെ ഇടിച്ചുവീഴ്ത്തി ആക്രമി ച്ചത്.തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്റെ ശരീര ത്തിലേറ്റത്.
സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയവിരോധമാണെന്നാണ് പൊലീസ് എഫ്.ഐ. ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.മമ്പറം പുതുഗ്രാമത്ത് വെച്ച് രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊലപാതകം നടന്നുവെന്ന് എഫ്.ഐ.ആര്‍ പറയുന്നു. കൊലപാതകത്തിന് എത്തിയ പ്രതികള്‍ സഞ്ച രിച്ച മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരാഴ്ച തികഞ്ഞതോടെ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയില്‍ പ്രതിഷേ ധവും ശക്തമായിരുന്നു.