ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ പാഴ്‌സലില്‍ നിന്ന് ആംഫിറ്റാമിനും എല്‍എസ്ഡി യും പിടിച്ചെടുത്തു.സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു. തിരു വനന്തപുരം സ്വദേശിയെയാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറിയര്‍ വഴിയെത്തിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരു ന്ന് പിടികൂടി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി). ബംഗ ളൂരുവില്‍ നിന്നും തിരുവനന്തപുര ത്ത് എത്തിയ പാഴ്‌സലില്‍ നിന്ന് ആംഫിറ്റാമിനും എല്‍എസ്ഡിയും പിടിച്ചെടുത്തു.സംഭവത്തില്‍ ഒരാ ളെ കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം സ്വദേശിയെയാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്.
ച്യൂയിംഗത്തിലും, മിഠായിയിലും ഒളിപ്പിച്ച് സമ്മാനപ്പൊതിയിലാക്കിയായിരുന്നു ബംഗളൂരുവില്‍ നിന്നും പാഴ്സല്‍ അയച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മാര ക മയക്കുമരുന്നുകളായ ആംഫിറ്റാ മിനും എല്‍എസ്ഡിയുമുള്‍പ്പെടെയുള്ളവയാണ് പാഴ്സലില്‍ തിരുവനന്തപുരത്ത് എത്തിയത്. പാഴ്സ ലില്‍ ലഹരിമരുന്ന് എത്തുന്നതായി എന്‍സിബിയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തി ല്‍ നടത്തിയ പരിശോധനയിലായിരുന്നു ലഹരിവസ്തുക്കള്‍ പിടികൂടിയത്.
സംഭവത്തില്‍ എന്‍സിബി അന്വേഷണം ആരംഭിച്ചു.വിശദാംശങ്ങള്‍ക്കായി കസ്റ്റഡിയില്‍ എടുത്തയാ ളെ ചോദ്യം ചെയ്തുവരികയാണ്. അന്തര്‍സംസ്ഥാന ലഹരിക്കടത്തു സംഘമാകാം ഇതിന് പിന്നിലെന്നാണ് എന്‍സിബിയുടെ നിഗമനം.











