തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദിച്ച സംഭവ ത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീ സയച്ച് ആവശ്യമെങ്കില്‍ ഈ ഏജന്‍ സിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോ ര്‍ജ് നിര്‍ദേശം നല്‍കി
തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയ ന്തരമായി നോട്ടീസയച്ച് ആവശ്യ മെങ്കില്‍ ഈ ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കമെന്ന് മന്ത്രി ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.
സംഭവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് സ്വദേശി വിഷ്ണു(25), കരകുളം സ്വദേശി രതീഷ് (37)എന്നി വര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇരുവരെയും ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതി ന് പിന്നാലെയാണ് ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമം നട ത്തിയ കോളജിലെ സെക്യൂരിറ്റി ജീവനക്കാര്‍ മെഡിക്കല്‍ കോളജിലെ ഓഫീസറുടെ കീഴിലല്ലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോര്‍ട്ടി ങും ദൈനംദിന പ്രവര്‍ത്തനങ്ങളുമെല്ലാം മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണമെന്നും നിര്‍ദേശം നല്‍കി. ഇതോടൊപ്പം ഈ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും മന്ത്രി നിര്‍ ദേശിച്ചു.
വെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനായ ചിറയിന്‍കീഴ് സ്വദേശി അരുണ്‍ ദേവാണ് സുരക്ഷാ ജീവനക്കാരുടെ മര്‍ ദനമേറ്റതായി മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയത്.രോഗിക്ക് കൂട്ടിരിക്കാന്‍ വന്ന അരു ണ്‍ദേവും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ പാസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലെ ത്തിയത്. ജീവനക്കാര്‍ ഇയാളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.