വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ ദി.ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും.എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങ ളാണ് പിന്‍വലിച്ചത്.കര്‍ഷകള്‍ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സി ലാക്കുന്നതായും പ്രധാനമന്ത്രി
ന്യൂഡല്‍ഹി:വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ ദി. ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും.എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിച്ച ത്.കര്‍ഷകള്‍ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സിലാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് തീരുമാനം.കര്‍ഷകര്‍ സമരം അവസാനിപ്പി ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ഇന്ന് രാവിലെ രാജ്യത്തെ അഭിംസബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അധിക വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കാന്‍ പുതിയ നിയമങ്ങള്‍ക്ക് സഹാ യിച്ചു. പ്രഥമ പരിഗണന നല്‍കിയത് കര്‍ഷകരുടെ ക്ഷേമത്തിനാ ണ്. നഷ്ടപരിഹാരമായി ഒരു ലക്ഷം കോ ടി കര്‍ഷകര്‍ക്ക് നല്‍കി. മുന്‍ വര്‍ഷങ്ങളേക്കാള്‍ കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കര്‍ഷ കരുടെ ക്ഷേമം പരിഗണി ച്ചാണ് സര്‍ക്കാര്‍ എല്ലാം ചെയ്യുന്നത്. താങ്ങുവില കൂട്ടി, ബജറ്റ് അഞ്ചിരട്ടി വിഹി തം വര്‍ധിപ്പിച്ചു. കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും എന്നാല്‍ ഒരു വിഭാഗത്തെ ഇപ്പോഴും ഇത് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും കര്‍ഷകരുമായി ഇപ്പോഴും ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്ന തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒരു ചെറിയ വിഭാഗം ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെന്നും അവരെ കൂടി പരിഗണിച്ചാണ് എതിര്‍പ്പുള്ള നിയമങ്ങള്‍ പിന്‍വലിക്കാ ന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.