English हिंदी

Blog

tea-karama

 

ദുബായ്: തിളച്ച വെള്ളത്തില്‍ ചായപ്പെടിയിട്ട് ,കടുപ്പം അരിച്ചിറങ്ങുന്ന നേരം പാലും പഞ്ചസാരയും ചേര്‍ത്തൊരു ചായ…അതിലേക്കൊരല്‍പം സ്വര്‍ണം കൂടി ചേര്‍ത്ത് പത്തരമാറ്റ് തങ്കത്തിളക്കത്തില്‍ ഒരു ചായ കുടിച്ചാലോ? ആ ഗോള്‍ഡന്‍ ടീ കുടിക്കണമെങ്കില്‍ അങ്ങ് ദുബായില്‍ പോകണമെന്ന് മാത്രം

ദുബായ് കറാമയിലെ ഫുഡ് കാ മൂഡ് റസ്റ്ററന്‍ഡ് ഒരുക്കിയ 24 കാരറ്റ് സ്വര്‍ണത്തിന്റെ ജ്വാലയുള്ള ചായയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ദുബായിലെ പ്രശസ്തമായ കരക് ചായയില്‍ നിന്ന് മറ്റൊരു പതിപ്പ്. ‘കുങ്കുമകരക് ചായ’ (സഫ്റോണ്‍ കരക് ടീ) എന്നാണ് ഇതിനെ റസ്റ്ററന്‍ഡ് പരിചയപ്പെടുത്തുന്നത്. വില അല്‍പ്പം കൂടുതലാണെങ്കിലും അദ്ഭുതങ്ങളുടെ പറുദീസയില്‍ ആ ചായയും ഹിറ്റ് . അമ്പത്തിയൊന്ന് ദിര്‍ഹമാണ് സ്വര്‍ണ ചായയുടെ നിരക്ക്. അതായത് നാട്ടിലെ ആയിരം രൂപ.

Also read:  മനുഷ്യസ്‌നേഹിയായ വികാരി; ഫാദര്‍ നൈനാന് ദുബായിയുടെ യാത്രയയപ്പ്

 

ടീ ഷെഫായ സന്‍കാര്‍ ഉഛട് ആണ് പുതിയ വിഭവം മെനുവില്‍ അവതരിപ്പിച്ചത്. ദീപാവലിക്ക് മുമ്പ് ആഘോഷപൂര്‍വ്വമാണ് പുതിയ ഷെഫിന്റെ വരവ് റസ്റ്ററന്‍ഡ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ദിവസങ്ങളായി വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുകയാണ കറാമയിലെ ഫുഡ് കാ മൂഡ്് റെസ്റ്റോറന്റും കുങ്കുമകരക് ചായയും.

Also read:  ഷാര്‍ജയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി വീട്ടില്‍ മടങ്ങിയെത്തി

ഇതേക്കുറിച്ച് റസ്റ്ററന്‍ഡ് ഉടമകളില്‍ ഒരാളായ ഭാര്‍വി ഭട്ടിന് പറയുന്നത്് ഇങ്ങനെ; ‘അടിസ്ഥാനപരമായി, ദുബായിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സ്വര്‍ണമാണ് ഒരു പര്യായമായി വരാറുള്ളത്. സ്വര്‍ണ നഗരമാണ് ദുബായ്. സ്വര്‍ണവുമായി ബന്ധപ്പെട്ട എല്ലാം ശ്രദ്ധയാകര്‍ഷിക്കുമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അങ്ങനെയാണ് ഇതുണ്ടായത്. ഇത് നല്ല ആശയമാണ് എന്നുറപ്പുണ്ട്’