ദക്ഷിണ കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് കമ്മാന്‍ഡര്‍ അഫാഖ് സെയ്ദും കൊല്ലപ്പെട്ടതായി പൊലീസ്.ഏറ്റുമുട്ടലില്‍ അഞ്ച് ഭീക രരെയാണ് സൈന്യം വധിച്ചത്
ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് കമ്മാന്‍ഡര്‍ അഫാഖ് സെയ്ദും കൊല്ലപ്പെട്ടതായി പൊലീസ്.ഏറ്റുമുട്ടലില്‍ അ ഞ്ച് ഭീകരരെയാണ് സൈന്യം വധി ച്ചത്.കുല്‍ഗാമിലെ പോംബായ്,ഗോപാല്‍പോറ എന്നിവിടങ്ങളിലായിരുന്നു ഏറ്റുമുട്ടല്‍.വധിക്കപ്പെട്ട മറ്റ് ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കശ്മീര്‍ സോണല്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.
ഗോപാല്‍പോറയില്‍ പോലീസും സൈന്യവും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഭീകരരെ നേ രിട്ടത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പ്രദേശത്ത് സൈ ന്യം പരിശോധനയ്ക്കെത്തിയത്. മറഞ്ഞിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയു തിര്‍ത്തതോ ടെ ഏറ്റുമുട്ടലില്‍ കലാശി ക്കുകയായിരുന്നു. സമാനമായ സാഹചര്യത്തിലാണ് പോംബായ് മേഖലയിലും ഏറ്റുമുട്ടലുണ്ടായതെന്നും പോലീസ് അറിയിച്ചു.