കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് തീരുമാനമറിയിച്ചത്. ഈ മാസം 29 നാണ് വോട്ടെടുപ്പ്.ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്
തിരുവനന്തപുരം:രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡോ.ശൂരനാട് രാജശേഖരന്‍ യുഡിഎഫ് സ്ഥാനാ ര്‍ത്ഥിയാകും.കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് തീരുമാനമറിയിച്ചത്. ഈ മാസം 29 നാണ് വോട്ടെടുപ്പ്.
ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയാണ് മത്സരിക്കുന്നത്. തി ങ്കളാഴ്ച രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുന്‍പാകെ ജോസ്.കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
2021 കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് ജോസ് കെ.മാണി എം.പി സ്ഥാനം രാജിവച്ചത്. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ജോസ് കെ.മാണിയെ എം.പിയായി തിരഞ്ഞെടുത്തത്.പിന്നീട് ജോസ് പക്ഷം എല്‍.ഡി.എഫില്‍ ചേര്‍ന്നത് രാജി ക്ക് കാരണമായി. എന്നാല്‍ നിയ മസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി പരാജയ പ്പെടുക യായിരുന്നു.
രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 16 നാണ്. സൂക്ഷ്മപരിശോധന 17ന്. പിന്‍വലിക്കാനുള്ള അവസാന തീയതി 22. 29ന് രാവിലെ 9 മുതല്‍ 4 വ രെ വോട്ടെടുപ്പ് നടക്കും.












