തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ മൂലം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യത നില നില്ക്കുന്നതിനാല്‍ എല്ലാവരും കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ മൂലം മണ്ണിടിച്ചിലും ഉരുള്‍പൊട്ട ലും ഉണ്ടാകാനുള്ള സാധ്യത നിലനില്ക്കുന്നതിനാല്‍ എല്ലാവരും കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യ മന്ത്രി ജനങ്ങളോട് ആവശ്യ പ്പെട്ടു.തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ ത്ത ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. നാല് ടീമുകള്‍ നാളെ രാവിലെയോടെ എത്തും. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്റെ രണ്ട് ടീമുകള്‍ ആവശ്യമെങ്കില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് തയ്യാറാണ്.പത്താം തീയതിക്ക് ശേഷം ഏഴ് മണ്ണിടിച്ചിലുകളാണു ണ്ടായത്. ആള പായം ഉണ്ടായിട്ടില്ല. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കണം.മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹ ചര്യം നേരിടാന്‍ പോലീസും ഫയര്‍ ഫോഴ്സും സജ്ജമാണ്.
മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. നദീ തീരത്ത് താമസിക്കുന്ന വര്‍ അധികൃതര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ അലെര്‍ട്ട് പ്രകാരം ഇന്നും നാളെയും കേരളത്തി ല്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇന്ന് എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ടും,തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ,കോട്ടയം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും പ്ര ഖ്യാപിച്ചിരിക്കുകയാണ്.നാളെ എറണാകുളം,ഇടുക്കി,തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍ ,കാസറഗോഡ് ജില്ലക ളില്‍ ഓറഞ്ച് അലെര്‍ട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു.