ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനം നാളെയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. രാത്രി നീരൊഴുക്ക് വര്‍ധിച്ചാല്‍ തുറക്കേണ്ടിവരും. രാവിലെ ജ ലനിരപ്പ് വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ
തിരുവനന്തപുരം: ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനം നാളെയെന്ന് മന്ത്രി റോഷി അഗസ്റ്റി ന്‍.രാത്രി നീരൊഴുക്ക് വര്‍ധിച്ചാല്‍ തുറക്കേണ്ടിവരും. രാവിലെ ജ ലനിരപ്പ് വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ. ആവശ്യമുള്ള ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.40 അടിയായി ഉയര്‍ന്നു.ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.തുലാവര്‍ഷം ശ ക്തിപ്രാപിച്ച് നില്‍ക്കുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേ ണ ഉയരുന്നുണ്ട്.ഈ സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.