മുന്‍ മിസ് കേരളയും റണ്ണറപ്പും ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധ പ്പെട്ട് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഫോര്‍ട്ട്‌കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പൊലിസ് പരിശോധന നടത്തി
കൊച്ചി :മുന്‍ മിസ് കേരളയും റണ്ണറപ്പും ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്‌കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പൊലി സ് പരിശോധന.നവംബര്‍ ഒന്നിന് പുലര്‍ ച്ചെ ഒന്നിന് ഇവിടെ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.ബൈക്കില്‍ ഇടി ച്ച് നിയന്ത്രണംവിട്ട കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ വൈറ്റില – ഇടപ്പള്ളി റോഡില്‍ ച ക്കരപ്പറമ്പിനു സമീപം അര്‍ധ രാത്രിയോടെ ഉണ്ടായ അപകടത്തി ല്‍ സംഭവ സ്ഥലത്ത് മരിച്ചിരുന്നു. ഇവ ര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വ കാര്യ ആശുപത്രിയിലെ തീവ്രപരി ചരണ വിഭാഗത്തില്‍ പ്രവേശിച്ചിരുന്നുവെങ്കിലും ചികില്‍സയില്‍ ഇരി ക്കെ കഴിഞ്ഞ ദിവസം മരിച്ചു.
കേസില്‍ കാര്‍ ഓടിച്ചയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മാള സ്വദേശി അബ്ദുല്‍ റഹ്‌മാനെയാണ് പാലാ രിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനം ഒടിച്ചതെന്ന് കണ്ടെത്തിയതി നെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഫോര്‍ട്ട്‌കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.