കാക്കനാട് ഇന്‍ഫൊപാര്‍ക്കിന് സമീപം ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച് ഭക്ഷ ണം വിള മ്പിയതിന് മര്‍ദ്ദിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ ത്താവും അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചയോടെയാണ് ഇരുവരെയും അറസ്റ്റു ചെയ്തതെന്ന് എറണാ കുളം സിറ്റി പൊലീസ് കമ്മീഷര്‍ മാധ്യമങ്ങളോട് പറഞ്ഞു
കൊച്ചി: ഹോട്ടലിനു മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് ആക്രമിക്കപ്പെട്ടെന്നു കള്ളക്കഥയുണ്ടാ ക്കി യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍പോയ വനിത സംരംഭകയും ഭര്‍ത്താവും രണ്ട് കൂട്ടളികളും ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. തിരുവന്തപുരം സ്വദേശിയും കൊച്ചിയിലെ ഹോട്ടല്‍ സംരം ഭകയുമായ പാലാരിവട്ടം അക്ഷയ വീട്ടില്‍ തുഷാര നന്ദു(40),ഇവരുടെ ഭര്‍ത്താവ് അജിത്(39), കൂട്ടാളിക ളായ ഉദയംപേരൂര്‍ മണക്കുന്നം വില്ലേജില്‍ കുന്നേമ്പിള്ളി വീട്ടില്‍ ബിനൂപ്(31), കുന്നത്ത്‌നാട് മേലേത്ത്പ റമ്പില്‍ സുനില്‍ കുമാര്‍(39) എന്നിവരെയാണ് ഇന്‍ഫൊപാര്‍ക്ക് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാ ക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മൂന്ന് പ്രതികള്‍ക്കെതിരെ വധശ്രമവും മോഷണവും തുഷാരയ്ക്കെതിരെ സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. സമീപത്തെ കടകളില്‍ നിന്ന് രാത്രിയില്‍ ലക്ഷങ്ങള്‍ വിലമതി ക്കുന്ന സാധനങ്ങള്‍ കടത്തിക്കൊണ്ട് പോയെന്ന് വ്യാപാരികള്‍ നല്‍കി പാതിയിലാണ് മോഷണ കുറ്റം ചുമ ത്തിയത്.
ബേല്‍പ്പുരി വില്‍പ്പന നടത്തുന്ന സ്റ്റാള്‍ തുഷാരയും സംഘവും എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാ യിരുന്നു തര്‍ക്കം. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമീപത്ത് ഫുഡ് കോര്‍ട്ടില്‍ കട നടത്തുന്ന നകുല്‍,സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെ തുഷാരയും സംഘവും ആക്രമിച്ചെന്നാ ണ് പരാതി. നകുലിന്റെ പാനിപൂ രി സ്റ്റാള്‍ തുഷാരയും സംഘവും പൊളിച്ചുമാറ്റിയതിനെ ചോദ്യം ചെയ്ത ബിനോജ് ജോര്‍ജിനെ സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് നോണ്‍ ഹോട്ടലില്‍ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തനിക്ക് നേരെ ജിഹാ ദി ആക്രമണം നടത്തിയെന്ന് തുഷാര ഫെയ്സ്ബുക്ക് മുഖേന പ്രചാരണം നടത്തി. നോണ്‍ ഹലാല്‍ ഭക്ഷ ണം വിളമ്പിയതിന് തുഷാരക്ക് മര്‍ദനം എന്ന രീതിയില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണമു ണ്ടായി.യുവാക്കള്‍ക്ക് നേരെ തുഷാരയും ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുക യും ഒരാളെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിന്റെ അന്വേഷണം തടസ്സപ്പെടുത്തുന്നതിനു വേ ണ്ടിയാണ് കഥ മെനഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. മാധ്യമശ്രദ്ധ നേടാന്‍ കൂടി ലക്ഷ്യമിട്ട് തുഷാര ത ന്നെ കെട്ടിച്ചമച്ച നുണക്കഥയാണെന്ന് അന്വേ ഷണത്തില്‍ പൊലീസ് കണ്ടെത്തി.നോണ്‍ ഹലാല്‍ ബോ ര്‍ഡ് വച്ചതിനു മര്‍ദനമേറ്റെന്നു കഥയുണ്ടാക്കിയ തുഷാരയ്ക്കെതിരെ സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും കേസെടുത്തിരുന്നു.
നിലംപതിഞ്ഞിമുകളില്‍ മറ്റൊരു കഫേ നടത്തിയിരുന്ന യുവാക്കളുടെ സ്ഥലത്ത് അതിക്രമിച്ചു കയറിയ തിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഇതു മറയ്ക്കാനാണ് ഹലാല്‍ കഥ ചമച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തുഷാരയുടെ സംഘത്തില്‍ പെട്ട ആബിന്‍ ബെന്‍സസ് ആന്റണി, വിഷ്ണു ശിവദാസ് എന്നിവരെ രണ്ട് ദിവസം മുമ്പ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.