മേയര്‍ ആര്യാ എസ് രാജേന്ദ്രനെതിരായി നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. തന്റെ പ്രസ്താവന കാരണം മേയര്‍ക്ക് മാനസിക പ്ര യാസമുണ്ടാ യെങ്കില്‍ ഖേദിക്കുന്നുവെന്ന് കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു
തിരുവനന്തപുരം: മേയര്‍ ആര്യാ എസ് രാജേന്ദ്രനെതിരായി നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്ര കടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. തന്റെ പ്രസ്താവന കാരണം മേയര്‍ക്ക് മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്ന് കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറ ഞ്ഞു.താന്‍ ഉന്നയിച്ച വിഷയം നിലനില്‍ക്കുന്നതായും പേടിച്ച് മുട്ടുമടക്കിയിട്ടില്ലെന്നും മുരളീധരന്‍ പറ ഞ്ഞു.ശരീരത്തിന്റെ സൗന്ദര്യം വാക്കുകളില്‍ ഇല്ല എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഖേദിക്കുന്നതില്‍ ഒരു അഭിമാന പ്രശ്‌നവുമില്ലെന്നും വ്യക്തമാക്കി.
‘ലക്ഷങ്ങളുടെ തട്ടിപ്പ് കോര്‍പ്പറേഷനില്‍ നടന്നു. ഭരിക്കുന്നവര്‍ക്ക് ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. നട ക്കാത്ത പൊങ്കാലയ്ക്ക് ലക്ഷങ്ങള്‍ എഴുതിയെടുത്തു. ചിക്കനും പൊറോട്ടയും വാങ്ങാനെന്ന് പരസ്യമായിട്ട് പറയുകയും ചെയ്തു. ഇതൊക്കെ നഗരസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്.യുഡിഎഫ് കൗണ്‍ സിലര്‍മാരെ അപമാനിക്കു ന്നു എന്ന് പരാതി കിട്ടിയിട്ടുണ്ട്.ഞാന്‍ ഉദ്ദേശിച്ചത് പക്വതയില്ലാത്ത പെ രുമാ റ്റമെന്നാണ്. തന്റെത് നാക്കുപിഴയല്ല. ആ പറഞ്ഞതില്‍ ഞാനിപ്പോഴും ഉറച്ചുനില്‍ക്കുന്നു’. മുരളീധരന്‍ പറഞ്ഞു.പരാതി നല്‍കിയതില്‍ തനിക്കൊരു പ്രശ്നവുമില്ല. ഒരുപാട് കേസുകള്‍ തനിക്കെതിരെയുണ്ട്. ഒരുപാട് പ്രമുഖരായി ഇരുന്നിട്ടുള്ള കസേരയിലാണ് ഇപ്പോഴ ത്തെ മേയര്‍ ഇരിക്കുന്നതെന്ന് ഓര്‍മ വേ ണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കെ മുരളീധരന്റെ പരാമര്‍ശത്തില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് മേയര്‍ ആര്യാ എസ് രാജേന്ദ്രന്‍ പറഞ്ഞു. നിലവിലെ പരാതിയില്‍ പൊലീസ് നടപടി എടുക്കട്ടെ. അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. സത്രീകളെ മോശമായി വരുത്തിതീര്‍ക്കാനാണ് ശ്രമം. താന്‍ വളര്‍ന്നുവന്ന ത് പ്രയാസകരമായ സാഹചര്യത്തിലാണെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. കെ മുരളീധരനെതിരെ തിരു വനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് മേയര്‍ പരാതി നല്‍കിയത്.











