എട്ടുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ജില്ലയില്‍ തൃക്കാക്കരയില്‍ അനുവദിച്ച കേന്ദ്രീയ വിദ്യാലയ ത്തിന് സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇപ്പോഴും സ്ഥലം അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ് ജില്ല ഭരണകൂടം
കൊച്ചി: എട്ടുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ജില്ലയില്‍ തൃക്കാക്കരയില്‍ അനുവദിച്ച കേന്ദ്രീയ വിദ്യാലയ ത്തിന് സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇപ്പോഴും സ്ഥലം അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ് ജില്ല ഭര ണകൂടം.കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാനുള്ള തീരുമാനം അട്ടിമറിച്ചതിലൂടെ ദരിദ്ര വിഭാഗം കുട്ടികള്‍ക്ക് ഉള്‍പ്പെടെ നഷ്ടമായത് വിദ്യാഭ്യാസ അവകാശ നിയമത്തിലെ ആനുകൂല്യങ്ങളാണ്. ഇത്തവണ സ്ഥലം ക ണ്ടെത്തി നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ അനുവദിച്ച വിദ്യാലയം നഷ്ടപ്പെടുമെന്ന് കേന്ദ്രം അറിയിച്ചതി നെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം സടകുടഞ്ഞെഴുന്നേറ്റത്.
കാക്കനാട് തുതിയൂരില്‍ നാല് ഏക്കര്‍ കണ്ടെത്തിയെങ്കിലും വിദ്യാലയം തുടങ്ങാന്‍ അഞ്ച് ഏക്കര്‍ വേണ മെന്ന് ചൂണ്ടിക്കാട്ടി ആ ശ്രമം ഉപേക്ഷിച്ചു. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ സ്ഥലം സന്ദര്‍ ശിച്ച ഉദ്യോഗസ്ഥ സംഘം തുതിയൂര്‍ പ്രദേശത്ത് അഞ്ച് ഏക്കര്‍ ഇല്ലാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ചു. തുട ര്‍ന്ന് അത്താണി പുറവങ്കര ഫ്‌ളാറ്റിന് സമീപം എട്ടേക്കര്‍ കണ്ടെത്തിയെങ്കിലും സ്ഥലത്തേക്ക് വഴിയില്ലാ ത്തിനാല്‍ തീരുമാനം അനിശ്ചിതത്തിലായി.
സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇടത്തരക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന തൃക്കാക്കര നഗരസഭ പ്രദേശത്ത് മുന്‍ കലക്ടര്‍ പി.ഐ ഷെയ്ക്ക് പരീതിന്റെ കാലത്താ ണ് കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാന്‍ തീരു മാനിച്ചത്.സ്്ഥലം കണ്ടെത്തി നിര്‍മാണം തുടങ്ങുന്നതിന് കാലതാമസമുള്ളതിനാല്‍ തൃക്കാക്കര മുനിസി പ്പല്‍ എല്‍.പി സ്‌കൂളില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു 2013 ഓഗസ്റ്റില്‍ പ്രഖ്യാ പിച്ചത്.ഇരുമ്പനത്ത് കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചി രു ന്നു. ഇരുമ്പനത്ത് കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതു വരെ തൃക്കാക്കര മുനിസിപ്പല്‍ സ്‌കൂളില്‍ തല്‍ കാലം പ്രവര്‍ത്തിക്കുമെന്നായിരുന്നു തീരുമാനം.
മുനിസിപ്പല്‍ സ്‌കൂള്‍ കെട്ടിടത്തില്‍ തത്കാലം അഞ്ചാം ക്ലാസ് വരെ കേന്ദ്രീയ വിദ്യാലയം തുടങ്ങാനും തീരുമാനിച്ചിരുന്നു. എന്നാല്‍ തീരുമാനം കലാസില്‍ ജനിച്ച് കടലാസില്‍ മരിച്ചതല്ലാതെ നടപ്പിലായില്ല. കലക്ടര്‍ ഷെയ്ക്ക് പരീത് മാറി എം.ജി. രാജമാണിക്യം ചുമതലയേറ്റിട്ടും തീരുമാനം നടപ്പിലായില്ല. അദ്ദേഹം പടിയിറങ്ങിയ ശേഷം ചുമ തയേറ്റ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലക്കും തീരുമാനം നടപ്പിലാക്കാനായില്ല. രണ്ട് വര്‍ഷത്തിലേറെ കലക്ടറായിരുന്ന എസ് സുഹാസിന്റെ കാലത്ത് കേന്ദ്രീയ വിദ്യാലയം പദ്ധതിയെ കുറിച്ച് കേട്ട്‌കേള്‍വി പോലും ഉണ്ടായിരുന്നില്ല.
എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് എട്ട് സ്ഥലങ്ങളില്‍ പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ ആരംഭിക്കണമെന്നായിരുന്നു കേന്ദ്ര മാനവശേഷി മന്ത്രാലയം അറിയിച്ചിരുന്നത്.
ചിത്രം…………
ഡെപ്യൂട്ടി കലക്ടര്‍ കെ.ടി.സന്ധ്യാദേവിയുടെ നേതൃത്വത്തില്‍ കേന്ദ്രീയ വിദ്യാലയത്തിനായി കണ്ടെത്തിയ തുതീയൂര്‍ പ്രദേശത്തെ സ്ഥലം സന്ദര്‍ശിക്കുന്നു. തൃക്കാക്കര നഗരസഭ കൗണ്‍ലര്‍മാരായ നൗഷാദ് പല്ലച്ചി, രാധാമണി പിള്ള, തഹസീല്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, വാഴക്കാല, കാക്കനാട് വില്ലേജ് ഓഫീസര്‍മാരായ ഇന്ദുലേ, സി കെ സുനില്‍ എന്നിവരും കേന്ദ്രീയ വിദ്യാലയം അധികൃതരും.












