മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടു പോകണ മെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ക ത്തെഴുതി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് കുറ ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ മന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു.മുല്ലപ്പെരിയാറില്‍ നിന്ന് തുരങ്കം വഴി വൈഗാ ഡാമിലേക്ക് പരമാ വധി വെള്ളം കൊണ്ടുപോകണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സ്റ്റാലിന് അയച്ച കത്തി ല്‍ മുഖ്യമന്ത്രി പിണറായി ആവശ്യപ്പെട്ടു.
നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക അറിയിച്ചിരുന്നു. നില വിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജല നിരപ്പ് 142 അടിയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരു ത്താന്‍ കഴിയുന്ന രീതിയില്‍ 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്ക ണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാമിലേക്ക് നിലവില്‍ ഒരു സെക്കന്‍ഡില്‍ 2019 കുസെക്സ് ജലമാണ് ഒഴുകിയെത്തുന്നത്. എന്നാല്‍ 1,750 കുസെക്സ് ജലം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. മഴ ശക്തമായാല്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടു പോകാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം. ഇതിനായി സ്വീകരിക്കുന്ന നടപടികള്‍ യഥാ സമയം കേരളത്തെ അറിയിക്കണം. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങ ളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ 24 മണിക്കൂറെങ്കിലും കേരളത്തിന് സമയം അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറാ യി വിജയന്‍ കത്തില്‍ ആവശ്യപ്പെട്ടു.
142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊ ണ്ടുപോകണമെന്നും സ്പില്‍വേയിലൂ ടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.