സംസ്ഥാനത്ത് രണ്ടു ദിവസമായി ഇടമുറിയാതെ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെ ള്ളത്തിനടിയിലായി. മലപ്പുറത്ത് കരിപ്പൂരില്‍ വീട് തകര്‍ന്ന് വീണ് രണ്ടു പിഞ്ചു കുട്ടികള്‍ മരിച്ചു . കരിപ്പൂര്‍ ചേന്നാ രി മുഹമ്മദ്കുട്ടിയുടെ പേരക്കുട്ടികളായ ഏഴുമാസം പ്രായമുള്ള റിന്‍സാന യും, എട്ട് വയസുള്ള റിസ്വാനയുമാണ് മരിച്ചത്
കോഴിക്കോട് :സംസ്ഥാനത്ത് രണ്ടു ദിവസമായി ഇടമുറിയാതെ പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മലപ്പുറത്ത് കരിപ്പൂരില്‍ വീട് തകര്‍ന്ന് വീണ് രണ്ടു പിഞ്ചു കുട്ടികള്‍ മരിച്ചു. കരി പ്പൂര്‍ ചേന്നാരി മുഹമ്മദ്കുട്ടിയുടെ പേരക്കുട്ടികളായ ഏഴുമാസം പ്രായമുള്ള റിന്‍സാനയും,എട്ട് വയസു ള്ള റിസ്വാനയുമാണ് മരി ച്ചത്. കനത്ത നാശനഷ്ടങ്ങളാണ് എല്ലാ ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടു ള്ളത്. മരങ്ങള്‍ മുറിഞ്ഞ് വീണും മണ്ണിടിച്ചിലുണ്ടായും പലയിടത്തും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് സം സ്ഥാനം പ്രളയ ഭീതിയിലാണ്.കൊണ്ടോട്ടി ടൗണ്‍ വെള്ളത്തിനടി യിലാണ്. ചൊവ്വാഴ്ച്ച ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പു ഴ,കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴി ക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
പാലക്കാട്ട് അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. പത്താംവളവിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മണ്ണിടിഞ്ഞത്. ഗതഗാത തടസം നീക്കാനുള്ള ശ്രമം പുരോഗ മിക്കുകയാണ്. മണ്ണാര്‍ക്കാടുനിന്ന് ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചുനീക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍,നദീതീരങ്ങള്‍,ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യ തയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവി ടങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.വ്യാഴം,വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ ണാട ക, ലക്ഷദ്വീപ് തീരങ്ങ ളിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. ആ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളിലുള്ള വര്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.