പക്ഷാഘാതത്തില്‍ നിന്ന് മുക്തനായെങ്കിലും അദ്ദേഹം പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. വിശ്രമത്തിലും പരിചരണത്തിലുമാണ് അദ്ദേഹമിപ്പോള്‍. കോവിഡ് വാക്‌സിനെടുത്തെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം സന്ദര്‍ശകരെ അനുവദിക്കില്ല
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇന്ന് ഇന്ന് 98-ാം ജന്മദിനം.പിറന്നാള്‍ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങളില്ല. ഭാര്യ വസുമതിയ്ക്കും മക്കള്‍ ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം പായസം സഹിതം ഊണു മാത്രമാണ് ഇന്നത്തെ പ്രത്യേകത. തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ് വിഎസ്.
പക്ഷാഘാതത്തില്‍ നിന്ന് മുക്തനായെങ്കിലും അദ്ദേഹം പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. വിശ്ര മ ത്തിലും പരിചരണത്തിലുമാണ് അദ്ദേഹമിപ്പോള്‍. കോവിഡ് വാക്‌സിനെടുത്തെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം സന്ദര്‍ശകരെ അനുവദിക്കില്ല. 2019 ഒക്ടോബറില്‍ തലച്ചോറിലെ രക്തസ്രാവത്തെത്തു ടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു. വൈകാതെ ആശുപത്രി വിട്ടെങ്കിലും ഡോക്ടര്‍മാര്‍ അദ്ദേഹത്തി നു വിശ്രമം നിര്‍ദേശിച്ചു. കോവിഡ് വ്യാപനം കൂടിയായതോടെ സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ടായി.
ഒന്നാം പിണറായി സര്‍ക്കാരില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരി യില്‍ ആ പദവി രാജിവച്ചിരുന്നു. അധ്യക്ഷസ്ഥാനം രാജിവച്ചതോടെ ഔദ്യോഗിക വസതിയായ കവടിയാ ര്‍ ഹൗസില്‍ നിന്ന് തിരുവനന്തപുരം ഗവ.ലോ കോളജിനടുത്തുള്ള വേലിക്കകത്തെ വീട്ടിലേക്ക് മാറുകയാ യിരുന്നു. വീട്ടിനകത്തു കൂടുതല്‍ സമയവും വീല്‍ ചെയറില്‍ തന്നെയാണ് അദ്ദേഹം.
രാവിലെയുള്ള പത്രപാരായണം അല്‍പസമയം ടി വി, ഇങ്ങനെ ഒതുങ്ങിയിരിക്കുകയാണ് വി എസിന്റെ ദിനചര്യകള്‍. നടക്കാന്‍ പരസഹായം ആവശ്യമാണ്. എല്‍ഡിഎഫ് പിടിച്ചെടുത്ത വട്ടിയൂര്‍ക്കാവ് ഉപതെര ഞ്ഞെടുപ്പില്‍ പ്രസംഗിച്ചതായിരുന്നു ഒടുവിലത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. പഴയ സഹപ്രവര്‍ത്ത കരും സുഹൃത്തുക്കളും പാര്‍ട്ടി സഖാക്കളുമെല്ലാം വീട്ടില്‍ വിളിച്ചു സ്‌നേഹാന്വേഷണങ്ങള്‍ നടത്താറുണ്ട്.