ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനും കൂട്ടുപ്രതി കള്‍ ക്കും മുംബൈ കോടതി ജാമ്യം നിഷേധിച്ചു.ആര്യന്‍ ഖാന്‍,അര്‍ബാസ് ഖാന്‍ മെര്‍ച്ചന്റ്, മുന്‍ മുന്‍ ധമേഖ എന്നിവര്‍ക്കും മറ്റു നാല് പ്രതികള്‍ക്കുമാണ് ജാമ്യം നിഷേധിച്ചത്
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനും കൂട്ടുപ്രതി കള്‍ക്കും മുംബൈ കോടതി ജാമ്യം നിഷേധി ച്ചു.ആര്യന്‍ ഖാന്‍,അര്‍ബാസ് ഖാന്‍ മെര്‍ച്ചന്റ്, മുന്‍മു ന്‍ ധമേഖ എന്നിവര്‍ക്കും മറ്റു നാല് പ്രതികള്‍ക്കുമാണ് ജാമ്യം നിഷേധിച്ചത്. ഞായറാഴ്ച അറസ്റ്റിലാ യത് മുതല്‍ ഇവര്‍ എന്‍.സി.ബി കസ്റ്റഡിയിലാണ്.
ഞായറാഴ്ച അറസ്റ്റിലായത് മുതല്‍ ഇവര്‍ എന്‍.സി.ബി കസ്റ്റഡിയിലാണ്. 11 വരെ കസ്റ്റഡി നീട്ടണ മെ ന്ന എന്‍.സി.ബിയുടെ ആവശ്യം തള്ളിയ കോ ടതി ഇവരെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വി ട്ടു. ഇത്രയും ദിവസം കസ്റ്റഡിയില്‍ വാങ്ങിയിട്ടും പ്രതികളുടെ മൊഴിയെടുക്കുക മാത്രമാണ് എന്‍. സി.ബി ചെയ്തതെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ മനേഷിന്‍ഡെ കോടതിയെ അറിയിച്ചു.
ആര്യന്‍ ഖാന്റെ ഫോണും എന്‍.സി.ബിയുടെ കയ്യിലാണ്. നേരത്തെ റിമാന്‍ഡ് കാലാവധി നീട്ടിനല്‍ കിയിട്ടും പുതിയതൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് ഇനിയും പ്രതികളെ റിമാന്‍ഡ് ചെയ്യരുതെ ന്ന് അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. വാദം നടക്കുമ്പോള്‍ ഷാരൂഖ് ഖാന്റെ കാറ് കോടതിയുടെ പുറത്ത് ഉണ്ടായിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോടതിയുടെ പിറകിലെ ഗെയ്റ്റിലൂ ടെയാണ് ഷാരൂഖിന്റെ കാര്‍ പുറത്തേക്ക് പോയത്. അതേസമയം ഷാരൂഖ് ഖാന്‍ കാറിലുണ്ടയിരു ന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.