ആരോഗ്യകരമായ വ്യക്തിബന്ധങ്ങളെ സംബന്ധിച്ച് അവബോധമുണ്ടാക്കാന്‍ ജന്‍ഡര്‍ ജസ്റ്റിസ് പാഠ്യ പദ്ധതി ഭാഗമാക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ലിം ഗനീതിയും സാമൂ ഹിക നീതിയും സംബന്ധിച്ച ഒരു കോഴ്സെങ്കിലും ചെയ്തിരിക്കണ മെന്നും മന്ത്രി
തിരുവനന്തപുരം: സ്ത്രീപീഡനങ്ങളും ലൈംഗികാതിക്രമങ്ങളും തടയാന്‍ കോളജുകളില്‍ അടുത്ത വര്‍ഷം മുതല്‍ ജന്‍ഡര്‍ ജസ്റ്റിസ് കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. ആരോഗ്യക രമായ വ്യക്തിബന്ധങ്ങളെ സംബന്ധിച്ച് അവബോധമുണ്ടാക്കാന്‍ ജന്‍ഡര്‍ ജസ്റ്റിസ് പാഠ്യ പദ്ധതി ഭാ ഗമാക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ലിംഗനീതിയും സാമൂഹിക നീതിയും സംബന്ധിച്ച ഒരു കോഴ്സെങ്കിലും ചെയ്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.
പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കുത്തിക്കൊലപ്പൊടുത്തിയ സാഹ ചര്യത്തിലാണ് ജന്‍ഡര്‍ ജസ്റ്റിസ് കരിക്കുലത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അടു ത്ത വര്‍ഷം മുതല്‍ ഒരു വിഷയമായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഈ വര്‍ഷം മുതല്‍ ബോധവത്കരണ പരിപാടികള്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴ്സുകളില്‍ പങ്കെടു ക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ ക്കേറ്റ് പി സതീദേവിയും അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തു മെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ പലരു ടെയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി ഉണ്ടാകാറുള്ളത്. അതിനെക്കുറിച്ച് സംസാരി ക്കുമ്പോഴൊക്കെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസം നട പ്പാക്കിയാല്‍ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്ടുകള്‍ കൊണ്ടുവരണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു.