ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ വെങ്കടേഷ് അയ്യരാ ണ് കോല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍
ദുബായ്: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 166 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കോല്‍ക്ക ത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ വെങ്കടേഷ് അയ്യരാണ് കോല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.
165 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറാണ് കൊല്‍ക്കത്ത പടുത്തുയര്‍ത്തിയത്. വെങ്കടേഷ് അയ്യര്‍, രാ ഹുല്‍ ത്രിപാഠി, നിതീഷ് റാണ എന്നിവര്‍ മാത്രമാ ണ് കൊല്‍ക്കത്തന്‍ നിരയില്‍ തിളങ്ങിയത്. കോ ല്‍ക്കത്തയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ (7) നഷ്ടമായി. തുടര്‍ന്നു ഒന്നിച്ച വെങ്കടേഷ്-രാഹുല്‍ ത്രിപാഠി കൂട്ടുക്കെട്ട് 72 റണ്‍സെടുത്തു. 26 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ത്രിപാഠിയാണ് ആദ്യം പുറത്തായത്. പതിന ഞ്ചാം ഓവറില്‍ വെങ്കിടേഷും മടങ്ങി. 49 പന്തുകള്‍ നേ രിട്ട വെങ്കടേഷ് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 67 റണ്‍സെടുത്തു.
ടോസ് നേടിയ പഞ്ചാബ് കിങ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉജ്ജ്വല ഫോമില്‍ കളി ക്കുന്ന ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ മിന്നും തുടക്കം നല്‍കി. മൂന്നാമനായി എത്തിയ രാഹുല്‍ ത്രി പാഠി, നാലാമനായി ഇറങ്ങിയ നിതീഷ് റാണ എന്നിവര്‍ തിളങ്ങി. മറ്റൊരാള്‍ക്കും കാര്യമായി സം ഭാവന നല്‍കാന്‍ സാധിക്കാഞ്ഞത് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സ്വന്തമാക്കുന്നതിന് വില ങ്ങായി.
ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍(2) കാര്യമായൊന്നും ചെയ്യാതെ മടങ്ങി. ഒരറ്റത്ത് മികച്ച ബാറ്റിംഗ് നട ത്തിയ നിതീഷ് റാണ കോല്‍ക്കത്തയെ 150 നടുത്ത് എത്തിച്ച ശേഷമാണ് പുറത്തായത്. റാണ 18 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 31 റണ്‍സെടുത്തു. പിന്നാലെ എത്തിയ ടിം സീഫെര്‍ട്ടിനെ മുഹമ്മദ് ഷമി റൗണ്ണൗട്ടാക്കി.