പരസ്പരവിശ്വാസം വളര്‍ത്താന്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശം പ്രേരണയായെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടു ന്നതിന് വ്യാപാരബന്ധം സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഉന്നയിച്ചു
വാഷിങ്ടണ്‍: ഇന്ത്യ- അമേരിക്ക വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറ്റ്ഹൗസിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍- മോദി കൂടിക്കാഴ്ച. പര സ്പരവിശ്വാസം വളര്‍ത്താന്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശം പ്രേരണയായെന്ന് പ്രധാന മന്ത്രി ന രേന്ദ്രമോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന് വ്യാപാ രബന്ധം സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഉന്നയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ആയതിന് ശേഷം ജോ ബൈഡന്റെ മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാ ണിത്. ഇന്‍ഡോ- പസഫിക് മേഖല സ്വത ന്ത്രവും സുരക്ഷിതവുമാക്കുമെന്ന് ജോ ബൈഡന്‍ പറ ഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ- അമേരിക്ക സഹകരണം സുപ്രധാനമാണ്. ആഗോള തല ത്തിലെ പല വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ- യുഎസ് സഹകരണം അനിവാര്യമാണെന്നും ജോ ബൈഡന്‍ പറഞ്ഞു.അക്രമരാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും ജോ ബൈഡന്‍ വ്യക്തമാക്കി.സഹിഷ്ണുതയുടെ കാര്യത്തില്‍ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചാ യിരുന്നു ജോ ബൈഡന്റെ പ്രതികരണം.
കൊവിഡ് വ്യാപനം തടയുന്നതിലും കാലാവസ്ഥാ മാറ്റത്തിലും ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകളെ മോദി പ്രകീര്‍ത്തിച്ചു. ഇന്ന് എ ല്ലാ വിഷയങ്ങളും വിശദമായി പരിശോധിക്കാനാവു മെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ച ബന്ധമാണ് ഇന്ത്യയും അമേരി ക്കയും തമ്മിലുള്ളത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തണം. പരസ്പരവി ശ്വാസം വളര്‍ത്താന്‍ മഹാത്മാഗാന്ധി യുടെ ആദര്‍ശം പ്രേരണയായെന്നും മോദി പറഞ്ഞു.
ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്വാഡ് ഉച്ചകോടിയും ഇന്നു രാത്രി നടക്കും. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും അടുത്തിടെ രൂപീകരിച്ച സൈനിക സഖ്യം, ക്വാഡ് ഉച്ചകോടിയെ ബാധിക്കില്ലെന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറി സണ്‍ ഇന്നലെ നരേന്ദ്ര മോദിയെ അറിയിച്ചത്.