തീവ്രവാദ കെണിയില്‍പ്പെട്ട യുവാക്കളില്‍ കൂടുതലും കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണെന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ (എസ്എസ്ബി) നേതൃത്വ ത്തിലുള്ള ‘റീ റാഡിക്കലൈസേഷന്‍’ പദ്ധതിയുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാ ക്കുന്നു
തിരുവനന്തപുരം: മത തീവ്രവാദ സംഘടനകളുടെ കെണിയില്‍ നിന്ന് കേരള പൊലീസ് രക്ഷിച്ചത് 550 യുവാക്കളെ. തീവ്രവാദ കെണിയില്‍പ്പെട്ട യുവാക്കളില്‍ കൂടുതലും കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണെന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ (എസ്എസ്ബി) നേതൃത്വ ത്തിലുള്ള ‘റീ റാഡിക്കലൈസേഷന്‍’ പദ്ധതിയുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ബോധവല്‍ക്കരണത്തിലൂടെയാണ് കേരള പൊലീസ് 550 യുവാക്കളെ രക്ഷിച്ചത്.’റീ റാഡിക്കലൈ സേഷന്‍’ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും യുവാക്കളെ തീവ്രവാദ ആശയങ്ങളില്‍നിന്ന് മോചി പ്പിച്ചത്. വാട്സാപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ ഗ്രൂപ്പുകള്‍ നിരീക്ഷിച്ച് തീവ്രവാദ സംഘടനകളി ല്‍ ആകൃഷ്ടരായ യുവാക്കളെ കണ്ടെത്തി ബോധവല്‍ക്കരിക്കുകയായിരുന്നു. ഇതിനായി എസ്എ സ്ബി ആസ്ഥാനത്ത് ഇന്റേണല്‍ സെക്യൂ രിറ്റി വിഭാഗത്തിലെ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക ഇന്റലിജന്‍സ് സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
2018ലാണ് കേരള പൊലീസ് ‘റീ റാഡിക്കലൈസേഷന്‍’ പദ്ധതി ആരംഭിച്ചത്. ഐഎസിലേക്ക് കണ്ണൂ രില്‍ നിന്നടക്കം ഏതാനും യുവാക്കള്‍ പോയ സമയമായിരുന്നത്. ഇതിന് നേതൃത്വം നല്‍കിയവര്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് കണ്ടെത്തി. ഇതോടെയാണ് ‘റീ റാഡിക്കലൈസേഷന്‍’ പദ്ധതി ആരംഭിച്ചത്.
കൗണ്ടര്‍ റാഡിക്കലൈസേഷനിലൂടെ 1,60,000 യുവാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയതായാ ണ് ഇന്റലിജന്‍സ് കണക്ക്. കോവിഡ് കാലത്ത് നിലച്ച പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ്കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.