പണിക്കന്‍കുടിയില്‍ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കണ്ടെ ത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മൃത ദേഹത്തിന് മൂന്നാഴ്ചയെങ്കിലും പഴക്കമുണ്ടെന്നാണ് നിഗമനം
ഇടുക്കി:പണിക്കന്‍കുടിയില്‍ അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ വീട്ടമ്മയുടെ മൃ തദേഹം പുറത്തെടുത്തു. കൊല്ലപ്പെട്ട സിന്ധുവിന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃ തദേഹത്തിന് മൂന്നാഴ്ചയെങ്കിലും പഴക്കമുണ്ടെന്നാണ് നിഗമനം. സ്ഥലത്ത് ഫോറന്‍സിക് പരിശോ ധന നടക്കുകയാണ്.
മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയില്‍ കുഴിച്ചുമൂടിയത്. അന്വേഷണ മുണ്ടായാല്‍ പൊലീസ് നായമണം പിടിച്ചെത്താതിരിക്കാന്‍ കുഴിയിലാകെ മുളക് പൊടി വിതറി. വ സ്ത്രം പൂര്‍ണമായും മാറ്റിയിരുന്നു. മൃതദേഹം ഇന്ന് രാവിലെയാണ് പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. മൃതദേഹത്തിന് മൂന്നാഴ്ചയെങ്കിലും പഴക്കമുണ്ടെന്നാണ് നിഗമനം.
സിന്ധുവിന്റെ അയല്‍വാസി ബിനോയിയുടെ വീട്ടിലെ അടുക്കളയില്‍ നിന്നാണ് മൃതദേഹം കുഴിച്ചി ട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഒളിവിലാ ണ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജി ത മാക്കി. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. വാടക വീട്ടില്‍ മകനൊപ്പമായിരു ന്നു സിന്ധു താമസിച്ചിരുന്നത്.
അതേസമയം സിന്ധുവിന്റെ തിരോധാനം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കു ടുംബം ആരോപിച്ചു. അയല്‍വാസിയുടെ വീടി നുള്ളില്‍ മണ്ണിളകിയതായുള്ള സിന്ധുവിന്റെ മക ന്റെ മൊഴി പൊലീസ് ഗൗരവമായി എടുത്തില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.