പൊലീസുകാരിയുടെ നടപടിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട്, അ ച്ഛന്‍ ജയ ച ന്ദ്രനും മകളും ഇന്ന് പൊലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പൊലീസ് മേധാവി അനി ല്‍ കാന്തിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം അന്വേഷിക്കുന്നതിന് ഹര്‍ ഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തിയത്
തിരുവനന്തപുരം: മൊബൈല്‍ മോഷണം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യമായി വിചാരണ ചെയ്ത പിങ്ക് പട്രോ ള്‍ പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിയില്‍ വീണ്ടും അ ന്വേഷണം. പൊലീസുകാരിയുടെ നടപടിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട്, അച്ഛന്‍ ജയ ചന്ദ്രനും മകളും ഇന്ന് പൊലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തി ന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം അന്വേഷിക്കുന്നതിന് ഹര്‍ഷിത അട്ടല്ലൂ രിയെ ചുമതലപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. മോഷണകുറ്റം ആരോപിച്ച് പെണ്‍കുട്ടിയെയും അച്ഛനെ യും പൊതുമധ്യത്തില്‍ അപമാനിച്ച ആറ്റിങ്ങല്‍ പിങ്ക് പൊലീസിലെ വനിതാ സിവില്‍ പൊലീസ് ഓ ഫീസര്‍ സി പി രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ രജി ത യെ തൊട്ടടുത്ത കൊല്ലം ജില്ലയിലേക്ക് മാറ്റിയതിന് പുറമേ 15 ദിവസത്തെ നല്ല നടപ്പു പരിശീലന വും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍,രജിതയെ വീടിനടുത്തേക്ക് സ്ഥലം മാറ്റിയത് ശിക്ഷാനടപടിയല്ല എന്ന തരത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു. വലിയ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.
പൊലീസുകാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറ്റിങ്ങല്‍ ജംങ്ഷനില്‍ അ ച്ഛനേയും മകളേയും തടഞ്ഞ് നിര്‍ത്തി പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. ജയചന്ദ്രന്‍ വാ ഹനത്തില്‍ നിന്നും മോഷ്ടിക്കുന്നത് കണ്ടെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ പൊ ലീസി ന്റെ വാഹനം പരിശോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ ഉദ്യോഗസ്ഥയുടെ കയ്യില്‍ നി ന്ന് തന്നെ മോഷണം പോയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും ചെയ്തു.