സ്മാര്‍ട്ട്ഫോണും കംപ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റ് വേണമെന്നും കോടതി നിര്‍ ദേശിച്ചു
കൊച്ചി: ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ പഠനത്തിനായി സൗകര്യം നല്‍കണമെന്ന് സ ര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. സ്മാ ര്‍ട്ട്ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കോടതി ആവശ്യപ്പെട്ടു. പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടി കളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റ് വേണം. ഇത്തരം വെബ് സൈറ്റ് സ്‌കൂളുകള്‍ ക്കും കുട്ടികള്‍ക്കും ഉപകാരപ്രദമാകും.
കുട്ടികളുടെ പഠനം ഉറപ്പാക്കാന്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദേശ മലയാളികള്‍ എന്നിവയ്ക്ക് സഹാ യിക്കാന്‍ സാധിക്കും. ഇതിനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. സംസ്ഥാന ഐടി മി ഷനുമായി ആലോചിച്ച് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശി ച്ചു.വെബ്സൈ റ്റിന് രൂപം നല്‍കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ചീഫ് സെക്രട്ടറിയോടും പൊതുവിദ്യാ ഭ്യാസ സെക്രട്ടറിയോടും കോ ടതി നിര്‍ദേശിച്ചു.
വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും മാതാപിതാക്കളുമാണ് കോടതിയെ സമീപിച്ചത്. സ്മാര്‍ ട്ട്ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേ രില്‍ പഠനം തടസ്സപ്പെടുന്നു എന്നതാണ് ഹര്‍ജിയില്‍ ചൂ ണ്ടിക്കാണിച്ചത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പത്ത് ദിവസത്തിന് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും. ഉ ത്തരവിന്മേല്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് അന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.