കൊല്ലം പുനലൂര്‍ തൊളിക്കോട് സ്വദേശി സജികുമാര്‍-രാജി ദമ്പതികളുടെ മകന്‍ വിശ്വകുമാര്‍(20) ആണ് ആത്മഹത്യ ചെയ്തത്.കോവിഡ് ഭീതി മൂലമാണ് ജീവ നൊടുക്കുന്നതെന്ന് മൊബൈല്‍ ഫോണില്‍ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തു
കൊല്ലം: കോവിഡ് രോഗബാധിതനാവുമെന്ന് ഭയന്ന് കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്തു. കൊ ല്ലം പുനലൂര്‍ തൊളിക്കോട് സ്വദേശി സജികു മാര്‍-രാജി ദമ്പതികളുടെ മകന്‍ വിശ്വകുമാര്‍(20) ആ ണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ പുലര്‍ച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന് കോ വി ഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിശ്വകുമാര്‍.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശ്വകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായിരുന്നുവെന്ന് ബന്ധു ക്കള്‍ പറയുന്നു.കോവിഡ് ഭീതി മൂലമാണ് ജീവ നൊടുക്കുന്നതെന്ന് മൊബൈല്‍ ഫോണില്‍ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.