രണ്ടാം വിവാഹാലോചനകള്‍ ക്ഷണിച്ച്‌കൊണ്ടാണ് ഭാര്യ രണ്ട് മാട്രിമോണിയല്‍ സൈറ്റുക ളില്‍ അക്കൗണ്ട് എടുത്തതോടെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതി യെ സമീപിച്ചത്
മുംബൈ : ഭാര്യ രണ്ടാം വിവാഹത്തിന് ഭാര്യ മാട്രിമോണിയല്‍ സൈറ്റുകളില്‍ അക്കൗണ്ട് എടുത്ത തിനാല്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി. രണ്ടാം വിവാഹാലോചനകള്‍ ക്ഷണി ച്ച്‌കൊണ്ടാണ് ഭാര്യ രണ്ട് മാട്രിമോണിയല്‍ സൈറ്റുകളില്‍ അക്കൗണ്ട് എടുത്തത്. ഇക്കാര്യം ചൂണ്ടി ക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ബോംബെ ഹൈ ക്കോടതി വിവാഹമോചനം നല്‍കി.
ഇരുവരും വര്‍ഷങ്ങളായി അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് വിവാഹ മോ ചന ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് വി വാഹമോചനത്തെ എതിര്‍ത്തതോടെ കുടുംബ കോടതി ഹര്‍ജി തള്ളി. ഇപ്പോള്‍ ഭാര്യ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയത് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹമോചനത്തിന് കാത്തിരിക്കുന്നുവെ ന്നു പറഞ്ഞുകൊണ്ടായിരുന്നു പരസ്യം. ഇതോടെയാണ് ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ച് വിവാഹ മോചനം അനുവദിച്ചത്. 2014ലായിരുന്നു ഇരുവരുടെയും വിവാഹം.