സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങള്‍ വരുത്തിയെന്നാണ് എഐസിസി പറയു ന്നത്. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്ക്കല്‍ അല്ല. രമേശ് ചെന്നിത്തലയുടെയും ഉമ്മ ന്‍ചാണ്ടി യുടെയും സ്വന്തം ജില്ലകളില്‍ അവരുടെ നിലപാട് പരിഗണിച്ചു എന്നും എഐസി സി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ന്യൂഡല്‍ഹി: കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പാലോട് രവിയും കോട്ടയത്ത് നാട്ടകം സുരേഷുമാണ് പട്ടികയിലുള്ളത്. ആലപ്പുഴയില്‍ ബാബു പ്ര സാദ് ആണ് അധ്യക്ഷന്‍. ഇടുക്കി പി സി മാത്യു, എറണാകുളം മുഹമ്മദ് ഷിയാസ്, തൃശൂര്‍ ജോസ് വള്ളൂര്‍, പാലക്കാട് എ തങ്കപ്പന്‍, കോഴിക്കോട് കെ പ്രവീണ്‍ കുമാര്‍, വയനാട് എന്‍ ഡി അപ്പച്ചന്‍, മലപ്പുറം വി എസ് ജോയ്, കണ്ണൂര്‍ മാര്‍ട്ടിന്‍ ജോര്‍ജ്,കാസര്‍കോട് പി കെ ഫൈസല്‍.
ഏറെ അഭ്യൂഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറ ത്തുവന്നിരിക്കുന്നത്. ആലപ്പുഴയില്‍ രമേശ് ചെന്നി ത്തല നിര്‍ദേശിച്ച പേരാണ് അംഗീകരിച്ചിരിക്കു ന്നത്. കോട്ടയത്ത് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച നാട്ടകം സുരേഷിനെയും ഹൈക്കമാന്‍ഡ് അംഗീകരി ക്കുകയായിരുന്നു.
സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങള്‍ വരുത്തിയെന്നാണ് എഐസിസി പറയുന്നത്. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്ക്കല്‍ അല്ല. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയു ടെയും സ്വന്തം ജില്ലകളില്‍ അവരുടെ നിലപാട് പരിഗണിച്ചു എന്നും എഐസിസി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഇടുക്കിയില്‍ നേരത്തെ ഉയര്‍ന്നുകേട്ട പേര് അഡ്വ അശോകന്റേതായിരുന്നു. എന്നാല്‍, പട്ടികയില്‍ പുറത്തു വന്നിരിക്കുന്നത് സി പി മാത്യുവിന്റെ പേരാണ്. ഫില്‍സണ്‍ മാത്യൂസിനെ പരിഗണിക്കുന്ന തിനെ ചൊല്ലി ഗ്രൂപ്പിന് ഉള്ളില്‍ തന്നെ വ്യാപക എതിര്‍പ്പു വന്നതോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ ഉണ്ടായതും നാട്ടകം സുരേഷിന് തന്നെ നറുക്കുവീണതും.
മൂന്നിടങ്ങളില്‍ മുമ്പ് ഉയര്‍ന്നുകേട്ട പേരുകളില്‍ നിന്ന് വ്യത്യസ്തമാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. പട്ടി കയിലെ അവസാന ഘട്ടത്തിലെ മാറ്റം ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് വി വരം.