സംഭവത്തില്‍ അയല്‍വാസിയായ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തിരുവല്ലത്താണ് ദാരുണ സംഭവം.നിരപ്പില്‍ സ്വദേ ശി രാജി ആണ് മരിച്ചത്
തിരുവനന്തപുരം : തിരുവല്ലത്ത് യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവ ത്തില്‍ അയല്‍വാസി പൊലിസ് കസ്റ്റഡിയില്‍. നിരപ്പില്‍ സ്വദേശി രാജി(40) ആണ് കൊല്ലപ്പെട്ടത്. കൊലയുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. അയല്‍വാസികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായി രുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച തെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം തിരുവന ന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.