ഓണക്കോടിക്കൊപ്പം നല്‍കാനുള്ള പണം കണ്ടെത്തിയത് എ വിഭാഗം കൗണ്‍സിലര്‍മാരാ യിരുന്നു. പണം നല്‍കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് എ വിഭാഗം കൗണ്‍ സിലര്‍മാരാണെ ന്ന് ഐ വിഭാഗം ആരോപിച്ചു
കൊച്ചി :തൃക്കാക്കര നഗരസഭയില്‍ ഓണം പ്രമാണിച്ച് കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയും 10,000 രൂപയും നല്‍കിയത് വിവാദമായി. ഓരോ അംഗത്തിനും 15 ഓണക്കോടികളും, 10,000 രൂപയുമാണ് നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പന്‍ നല്‍കിയതാണ് വിവാദത്തിന് കാരണം. കോവിഡ് ദുരിത ത്തില്‍ ജനം നട്ടം തിരിയുമ്പോഴാണ് തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍ കൗണ്‍സിലര്‍മാ ര്‍ക്ക് പണവും ഓണക്കോടിയും സമ്മാനിച്ചതെന്നാണ് ആരോപണം.
ചെയര്‍പേഴ്‌സന്‍ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച് വരുത്തിയാണ് സ്വകാര്യ മായി കവര്‍ സമ്മാനിച്ചത്. കൗണ്‍സിലര്‍മാര്‍ക്ക് ഇങ്ങനെ പണം നല്‍കാന്‍ നഗരസഭയക്ക് ഫണ്ടൊ ന്നും ഇല്ലെന്നിരിക്കെ ചെയര്‍പേഴ്‌സന്‍ എങ്ങനെ പണം നല്‍കിയെന്നാണ് പ്രതിപക്ഷ അംഗങ്ങളി ല്‍ ചിലരുടെ സംശയം.അഴിമതിയിലൂടെ ലഭിച്ച പണമാണ് അദ്ധ്യക്ഷ വിതരണം ചെയ്തതെന്ന് പ്രതി പക്ഷം ആരോപിച്ചു.
പണം കൈപ്പറ്റുന്നത് പന്തിയല്ലെന്ന് തോന്നിയ പ്രതിപക്ഷത്തെ അടക്കം പതിനെട്ട് കൗണ്‍സിലര്‍ മാര്‍ ഇതിനകം പണം തിരിച്ച് നല്‍കിക്കഴിഞ്ഞു. 43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പി ന്തുണയോടെയാണ് യുഡിഎഫ് ഭരണം നടത്തുന്നത്. 43 പേര്‍ക്ക് പണം നല്‍കാന്‍ ചരുങ്ങിയത് 4,30, 000 രൂപയെങ്കിലും വേണ്ടിവരും. ചെയര്‍പേഴ്‌സന്‍ നല്‍കിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മീഷന്‍ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗ ങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
അതേസമയം പണം സംഘടിപ്പിച്ച എ വിഭാഗം കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്‍ മുഖേന നല്‍കി അവരെ കെണിയില്‍ കുടുക്കുകയായിരുന്നു. കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടി നല്‍കാനായിരുന്നു കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ ഓണക്കോടിക്കൊപ്പം നല്‍കാനുള്ള പണം കണ്ടെത്തിയത് എ വിഭാഗം കൗണ്‍സിലര്‍മാരായിരുന്നു. പണം നല്‍കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പി ച്ചത് എ വിഭാഗം കൗണ്‍സിലര്‍മാരാണെന്ന് ഐ വിഭാഗം ആരോപിച്ചു. ചെയര്‍പേഴ്‌സന്‍ പദവിയി ല്‍ രണ്ടര വര്‍ഷം കാലാവധിയുള്ള അജിത തങ്കപ്പനെ അതിന് മുമ്പ് പുകച്ചു പുറത്തുചാടിക്കുക യാണ് എ വിഭാഗത്തിന്റെ ലക്ഷ്യം.