അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ സംഘത്തില്‍ മലയാളികളും ഉണ്ടോയെന്ന സംശയം പങ്കുവെച്ച് ശശി തരൂര്‍ എംപി. കാബൂള്‍ പിടിച്ചശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാന്‍ സൈനികരുടെ ദൃശ്യമാണ് ശശി തരൂര്‍ ഷെയര്‍ ചെയ്തത്
ന്യൂഡല്‍ഹി : കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ ഭീകരരുടെ സംഘത്തില്‍ മലയാളികളും ഉണ്ടോ യെന്ന സംശയം പങ്കുവെച്ച് ശശി തരൂര്‍ എംപി. ഭീകരര്‍ സന്തോഷത്താല്‍ കരയുന്ന ദൃശ്യങ്ങളില്‍ മലയാളി ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് സംശയം പ്രകടിപ്പിച്ചാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ കേള്‍ക്കുന്ന സംസാരത്തില്‍ രണ്ട് മലയാളി താലിബാനികളെങ്കിലും അവിടെ ഉണ്ടാകുമെന്ന് കരുതുന്നതായി ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാന്‍ സൈനികനുമായി ഒപ്പമുള്ളവര്‍ സംസാരിക്കു ന്നതാണ് വീഡിയോയിലുള്ളത്. ഇന്നലെ വൈറലായ താലിബാന്‍ വീഡിയോയിലാണ് മലയാളം സം സാരിക്കുന്നുണ്ടെന്ന സംശയം ഉയര്‍ന്നത്. ഇത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. മലയാളം സംസാരിക്കുന്നുണ്ടെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. ശശി തരൂരും ഇത് സ്ഥി രീകരിക്കുകയായിരുന്നു. താലിബാന്‍ സൈനികനുമായി ഒപ്പമുള്ളവര്‍ ‘സംസാരിക്കട്ടെ’ എന്നു പറ യുന്നത് വീഡിയോയില്‍ വ്യക്തമാണ്.
കേരളത്തില്‍ നിന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി മലയാളികള്‍ അഫ്ഗാനിലേക്ക് പോ യിട്ടുള്ളതിനാല്‍ ഇതില്‍ അത്ഭുതപ്പെടാനെ ന്തുണ്ടെന്ന വാദവും ശശി തരൂരിന്റെ ട്വീറ്റിനു താഴെ ഉയരുന്നുണ്ട്. തരൂരിന്റെ ട്വീറ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും മറുപടികള്‍ വരുന്നുണ്ട്. സംഘപരിവാര്‍ വാദഗതിയെ ശശി തരൂര്‍ പിന്തുണയ്ക്കുകയാണെന്നാണ് എതിരഭിപ്രായങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.