മാനന്തവാടി മുന്‍സിഫ് കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മഠത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
മാനന്തവാടി : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. അന്തിമ വിധി വരുന്നതു വരെ കാരക്കാമല മഠത്തില്‍ തുടരാനാണ് അനുമതി. മാനന്തവാടി മുന്‍സിഫ് കോടതിയാണ് ഇട ക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മഠത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍ കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
സഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ, മഠത്തില്‍ നിന്നും ഒഴിയണമെന്ന അധികൃതരുടെ നിര്‍ദേശത്തിനെതിരെയാണ് ലൂസി കളപ്പുര കോടതിയെ സമീപിച്ചത്. കാരക്കാമല കോണ്‍വെന്റ് അധികൃതര്‍ ദ്രോഹിക്കുന്നു എന്നാരോപിച്ച് ലൂസി കളപ്പുര നേരത്തെ നിരാഹാര സമരം നടത്തിയി രുന്നു.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷ ണം നല്‍കാനുള്ള കീഴ്ക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് നേരത്തേ ലൂസി കളപ്പുര ഹൈ ക്കോടതിയെ സമീപിച്ചിരുന്നു.
നേരത്തേ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവെച്ചി രുന്നു. ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളുകയായിരുന്നു.
വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വി ഷയങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അനുവാദ മില്ലാ തെ ടി.വി. ചാനലുകളില്‍ അഭിമുഖം നല്‍കിയതിനും, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമര ത്തില്‍ പങ്കെടുത്തതിനും സഭ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.